Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:11 AM IST Updated On
date_range 21 Aug 2022 12:11 AM ISTവെൽഫെയർ പാർട്ടി ഒപ്പ് ശേഖരണം
text_fieldsbookmark_border
പടന്ന: വിവിധ ആവശ്യങ്ങളുന്നയിച്ച് ചീഫ് ജസ്റ്റിസിന് അയക്കുന്ന ജനകീയ ഹരജിയുടെ ഭാഗമായി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പടന്നയിൽ ഒപ്പ് ശേഖരണം നടത്തി. ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരെ കുറിച്ച് ധവളപത്രം പുറത്തിറക്കാൻ സർക്കാരിന് നിർദ്ദേശം നൽകുക, ഭീമ കൊറേഗാവ്, പൗരത്വ കേസുകളിൽ ജയിലുകളിൽ അടക്കപ്പെട്ട മുഴുവൻ പേരേയും ഉടൻ വിട്ടയക്കുക, യു.എ.പി.എ നിയമപ്രകാരം ജയിലുകളിൽ കിടന്ന് നിരപരാധികളായി വിട്ടയക്കപ്പെട്ട മുഴുവൻ പേർക്കും മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒപ്പ് ശേഖരണം. പടന്ന മൂസഹാജി മുക്കിൽ നടന്ന പരിപാടിക്ക് സി.എച്ച്. മുത്തലിബ്, ബഷീർ അഹമ്മദ്, ടി.കെ അഷ്റഫ്, എസ്.വി ഷറഫുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
