Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅബ്ദുല്ല ഹുസൈന് ദുബൈ...

അബ്ദുല്ല ഹുസൈന് ദുബൈ കെ.എം.സി.സിയുടെ ആദരം നാളെ

text_fields
bookmark_border
കാസർകോട്: ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായ ഹാജി അബ്‌ദുല്ല ഹുസൈനെ ദുബൈ ചെമ്മനാട് പഞ്ചായത്ത് കെ.എം.സി.സി ആദരിക്കുന്നു. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിന് മേൽപറമ്പിലാണ് ചടങ്ങെന്ന് ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ പി.ജി പരീക്ഷയിൽ റാങ്ക് ജേതാക്കളായവരെ കല്ലട്ര അബ്ബാസ് ഹാജിയുടെ പേരിൽ അനുമോദിക്കും. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തും. സി.ടി. അഹമ്മദലി, ടി.ഇ.അബ്‌ദുല്ല, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്‌ തുടങ്ങിയവരും പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ കെ.എം.സിസി ജില്ല ട്രഷറർ ടി.ആർ. ഹനീഫ, കെ.എം.സി.സി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി ഹനീഫ കട്ടക്കാൽ, ഓർഗനൈസിങ് സെക്രട്ടറി സി.എ. ഫറാസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story