Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓണക്കിറ്റ് വിതരണം:...

ഓണക്കിറ്റ് വിതരണം: ജില്ലതല ഉദ്ഘാടനം നാളെ

text_fields
bookmark_border
കാസർകോട്: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന്റെ ജില്ലതല ഉദ്ഘാടനം ആഗസ്റ്റ് 22ന് വൈകീട്ട് 4.30ന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിക്കും. റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം -താലൂക്ക് സമിതി വെള്ളരിക്കുണ്ട്: റോഡ് നിര്‍മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള ഇടപെടലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഭീമനടി -ചിറ്റാരിക്കാല്‍ റോഡ് ഒരാഴ്ചക്കകം താൽക്കാലിക സംവിധാനമുപയോഗിച്ച് ഗതാഗത യോഗ്യമാക്കുമെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. വെള്ളരിക്കുണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ടൗണ്‍ വികസന സമിതി വിളിച്ചു ചേര്‍ക്കാന്‍ യോഗം നിര്‍ദേശിച്ചു. ചൈത്രവാഹിനി പുഴയിലെ കൈയേറ്റം പരിശോധിക്കാന്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ സര്‍വേ ടീമിനെ നിയോഗിക്കാന്‍ തീരുമാനമായി. സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളില്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ എത്രയും വേഗം അനുവദിക്കണം. തോളേനി ക്ഷേത്രത്തിനു സമീപത്തും വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്‌കൂള്‍ പരിസരത്തും സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണം. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ റോഡരികില്‍ പൊതുജനത്തിനു ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്രമീകരണം നടത്തണം. വെള്ളരിക്കുണ്ട് ടൗണില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനു നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു . കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍, തഹസില്‍ദാര്‍ പി.വി. മുരളി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.പി. ബാബു, ടി.പി. തമ്പാന്‍, പി.വി. രവി, പ്രിന്‍സ് ജോസഫ്, ബിജു തുളിശേരി, പി.ടി. നന്ദകുമാര്‍, ബെന്നി നാഗമറ്റം, ബാബു ജോസഫ്, ആന്റക്‌സ് ജോസഫ്, രാഘവന്‍ കൂലേരി തുടങ്ങിയവര്‍ പങ്കെടുത്തു. കൊതുക് ദിനം: സെമിനാറും ബോധവത്കരണവും കാസർകോട്: ലോക കൊതുകു ദിനാചരണത്തിന്റെ ഭാഗമായി ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും കാസര്‍കോട് ഗവ. കോളജ് എന്‍.എസ്.എസ് യൂനിറ്റും ചേര്‍ന്ന് സെമിനാറും ഫീല്‍ഡ് തല ബോധവത്കരണവും നടത്തി. ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റില്‍ നടന്ന സെമിനാര്‍ ബയോളജിസ്റ്റ് ഇ. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സരസിജന്‍ തമ്പി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. സുനില്‍ കുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. ആശാലത, ഫീല്‍ഡ് അസിസ്റ്റന്റ് പി.വി. മനോജ്, എന്‍.എസ്.എസ് സ്റ്റുഡന്റ് സെക്രട്ടറി വൈശാഖ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: കൊതുകു ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറും ഫീല്‍ഡ്തല ബോധവത്കരണവും ബയോളജിസ്റ്റ് ഇ. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story