Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:21 AM IST Updated On
date_range 19 Aug 2022 12:21 AM ISTനൂറ് പെൺകുട്ടികളുടെ വിവാഹമെന്ന ദൗത്യമേറ്റെടുത്ത് ജെ.സി. ഐ
text_fieldsbookmark_border
കാഞ്ഞങ്ങാട്: നൂറ് പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുക്കുന്ന ദൗത്യമേറ്റെടുത്ത് ജെ.സി.ഐ ഹൊസ്ദുർഗ്. കണ്ണൂർ, കാസർകോട്, വയനാട്, മാഹി മേഖല ഉൾക്കൊള്ളുന്ന ജെ.സി.ഐ ഇന്ത്യ സോൺ 19ന്റെ 'ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമായാണ് 'മാംഗല്യം 2022' എന്ന പേരിലുള്ള സമൂഹ വിവാഹം പ്രഖ്യാപിച്ചത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ ചിത്താരി (പ്രസിഡന്റ് ), അനീഷ് രാമഗിരി (സെക്രട്ടറി), അംജദ് ഗോൾഡൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി ചുമതലയേറ്റെടുത്തു. പുതിയ അംഗങ്ങൾക്ക് സോൺ പ്രസിഡന്റ് സമീർ.കെ.ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ മേഖല പ്രസിഡന്റ് സജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജെ.സി.ഐ ബേക്കൽ ഫോർട്ട് പ്രസിഡന്റ് ഷംസീർ അധ്യക്ഷത വഹിച്ചു. പടം: knhd jci marriage ജെ.സി.ഐ ഹൊസ്ദുർഗ് ഇൻസ്റ്റലേഷൻ ചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story