Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:10 AM IST Updated On
date_range 18 Aug 2022 12:10 AM ISTകൊപ്പൽ റെഡ് വേൾഡ് ക്ലബ് സുവർണ ജൂബിലി ആഘോഷ കമ്മിറ്റി
text_fieldsbookmark_border
ഉദുമ: കൊപ്പൽ റെഡ് വേൾഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 50 വർഷം പൂർത്തിയാക്കുന്നു. സുവർണ ജൂബിലി ആഘോഷ കമ്മിറ്റി രൂപവത്കരണ യോഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ലോഗോ രൂപകൽപന ചെയ്ത കെ.ആർ. അഭിജിത്തിനെ ആദരിച്ചു. രമേശ് കുമാർ കൊപ്പൽ അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞിരാമൻ, പി. കെ. ജലീൽ, പീതാംബരൻ കൊപ്പൽ, കെ. വി. അപ്പു, അശോകൻ കാപ്പിൽ, ജിത്തു കൊപ്പൽ, കമേഷ് കൊപ്പൽ, പ്രീനാമധു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. കുഞ്ഞിരാമൻ (ചെയർ.), രമേശ്‌കുമാർ കൊപ്പൽ, പി.കെ. ജലീൽ, പീതാംബരൻ കൊപ്പൽ, നാരായണൻ കൊവ്വൽ, എം. കെ. നാരായണൻ, ദിവ്യ കമേഷ് (വൈ. ചെയർ.), പ്രഭാകരൻ കൊപ്പൽ (വർക്കിങ് ചെയർ.), അശോകൻ കാപ്പിൽ (ജന. കൺ.), രാഘവൻ കാപ്പിൽ, മധു കാപ്പിൽ, കമേഷ് കൊപ്പൽ, വി.വി. സച്ചിൻ, സി. എം. വൈശാഖ്, പ്രീനാ മധു( കൺ.), ജിജിത്ത് കൊപ്പൽ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story