Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:07 AM IST Updated On
date_range 18 Aug 2022 12:07 AM ISTകൃഷി മഹത്വമുണർത്തി, കർഷകരെ ആദരിച്ച് കർഷക ദിനാഘോഷം
text_fieldsbookmark_border
ജില്ലയിലെങ്ങും വിവിധ പരിപാടികൾ കാസർകോട്: ജില്ലയില്‍ കര്‍ഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന ബൃഹദ് പദ്ധതിയായ 'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിനിന്റെ ഭാഗമായി കര്‍ഷക ദിനത്തില്‍ ഓരോ വാര്‍ഡിലും ആറ് പുതിയ കൃഷിയിടങ്ങള്‍ കണ്ടെത്തി നടീല്‍ ഉദ്ഘാടനം നടത്തി. തദ്ദേശസ്ഥാപനങ്ങളില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൃഷിദര്‍ശന്‍ വിളംബര ജാഥകള്‍ നടന്നു. ജില്ലയിലെ 777 വാര്‍ഡുകളിലും കര്‍ഷക ഗ്രൂപ്പുകളുണ്ടാക്കി എല്ലാ വീടുകളെയും പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബേഡഡുക്ക പഞ്ചായത്ത് വാര്‍ഡ് തല ഉദ്ഘാടനം കക്കോട്ടമ്മയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ ഉദ്ഘാടനം ചെയ്തു. വാര്‍ഡുതല കര്‍ഷകസമിതി അംഗം ടി. മോഹനന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കക്കോട്ടമ്മ കീര്‍ത്തി കുടുംബശ്രീക്ക് കീഴിലെ നന്മ ജെ.എല്‍.ജി.യുടെ കക്കിരി വിളവെടുപ്പും നടത്തി. വാര്‍ഡ് കണ്‍വീനര്‍ വേണുഗോപാല്‍ കക്കോട്ടമ്മ, കൃഷി ഓഫിസര്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പടന്നക്കാട് കാര്‍ഷിക കോളജില്‍ അധ്യാപകരും ജീവനക്കാരും തൊഴിലാളികളും വിദ്യാര്‍ഥികളും ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ഭാഗമായി മുന്നൂറോളം വാഴത്തൈകള്‍ നട്ടു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നീലേശ്വരം നഗരസഭയിലെ മികച്ച കര്‍ഷകരായ മുണ്ടയില്‍ രമേശന്‍, എന്‍.വി. കുഞ്ഞികൃഷ്ണന്‍ എന്നിവരെ ആദരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. കോളജ് ഡീന്‍ ഡോ.പി.കെ. മിനി അധ്യക്ഷത വഹിച്ചു. ഡോ.കെ.എം. ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. പ്രീത, ആന്‍സി ഫ്രാന്‍സിസ്, സി.വി. ഡെന്നി, പി.വി. സുരേന്ദ്രന്‍, അനിത, ടി.വി.രഞ്ജിത്ത്, നരേന്ദ്രന്‍, ഡോ.വി.എം. ഹിമ എന്നിവര്‍ സംസാരിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാഘോഷം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. അജാനൂരില്‍ എല്ലാ വാര്‍ഡുകളിലും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കൃഷിയിടം തയാറാക്കി നടീല്‍ നടന്നു. അടോട്ട് ജോളി ക്ലബ്ബ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ കര്‍ഷക ദിനാഘോഷം ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. വീണാറാണി പദ്ധതി വിശദീകരിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ. മീന, കെ. കൃഷ്ണന്‍, ഷീബ ഉമ്മര്‍, പഞ്ചായത്ത് അംഗം എം. ബാലകൃഷ്ണന്‍, എ. കൃഷ്ണന്‍, കെ. വിശ്വനാഥന്‍, എ. കുഞ്ഞിരാമന്‍, എം. പൊക്ലന്‍, എ. തമ്പാന്‍, കെ. രവീന്ദ്രന്‍, സി.എച്ച്. ഹംസ, എം.വി. മധു, എന്‍.വി. ചന്ദ്രന്‍, മുഹമ്മദ് കുഞ്ഞി, വി. കമ്മാരന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ സന്തോഷ് കുമാര്‍ ചാലില്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് യു.പ്രകാശന്‍ നന്ദിയും പറഞ്ഞു. കൃഷ്ണന്‍ കോടാട്ട്, ജമീല ഇട്ടമ്മല്‍, ജ്യോതി വാണിയമ്പാറ, കെ.വി. കൊട്ടന്‍ കുഞ്ഞി, ലക്ഷ്മി, കെ.വി. രാഘവന്‍, മണികണ്ഠന്‍ രാംനഗര്‍, ചിണ്ടന്‍ മുച്ചിലോട്ട് കിഴക്കുംകര, കുട്ടി കര്‍ഷകയായ മടിയന്‍ പാലക്കിയിലെ പി.ശ്രീനന്ദ എന്നിവരെയാണ് കര്‍ഷക ദിനത്തിന്റെ ഭാഗമായി ആദരിച്ചത്. കാഞ്ഞങ്ങാട് നഗരസഭതല ഉദ്ഘാടനം മോനാച്ചയില്‍ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത നിര്‍വഹിച്ചു. വികസന സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ കെ.ലത അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, സ്ഥിരം സമിതി അധ്യക്ഷരായ പി. അഹമ്മദലി, കെ.വി. സരസ്വതി, കെ. അനീശന്‍, കെ.വി. മായാകുമാരി, മുന്‍ നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, കൗണ്‍സിലര്‍ പള്ളിക്കൈ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ കെ. മുരളിധരന്‍ സ്വാഗതവും കൃഷി വര്‍ക്കിങ് ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. നഗരസഭയിലെ 14 കര്‍ഷകരെ ആദരിച്ചു. കാസര്‍കോട് നഗരസഭയില്‍ നടന്ന കര്‍ഷക ദിനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ ആര്‍. റീത്ത, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, കെ. രജനി, കൗണ്‍സിലര്‍മാരായ കെ. സവിത, എം. ലളിത, എ. രജിത, കൃഷി അസി. ഡയറക്ടര്‍ അനിത.കെ. മേനോന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ ടി. സുശീല, കാസര്‍കോട് നഗരസഭ സെക്രട്ടറി എസ്.ബിജു, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആയിഷ ഇബ്രാഹിം, സി.എ. അബ്ദുല്ല കുഞ്ഞി എന്നിവര്‍ സംസാരിച്ചു. കൃഷി ഫീല്‍ഡ് ഓഫിസര്‍ എം.പി. ശ്രീജ നന്ദി പറഞ്ഞു. മടിക്കൈ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കൃഷിദര്‍ശന്‍ ഘോഷയാത്രയോടെ കര്‍ഷക ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒമ്പത് കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. മടിക്കൈ പഞ്ചായത്ത് തല ഉദ്ഘാടനം ചാളക്കടവിലെ പി.ഇച്ചിരയുടെ കൃഷിയിടത്തില്‍ വാഴകൃഷിക്ക് തുടക്കമിട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എം.അബ്ദുറഹ്‌മാന്‍, കാഞ്ഞങ്ങാട് കൃഷി അസി. ഡയറക്ടര്‍ ഡോ.പി.ടി.ഷീബ, മടിക്കൈ കൃഷി ഓഫിസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.സത്യ, ടി.രാജന്‍, സി. രമ പത്മനാഭന്‍, പഞ്ചായത്തംഗം എ വേലായുധന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സി. പ്രഭാകരന്‍, കെ.വി. കുമാരന്‍, എം. രാജന്‍, ജില്ല കാര്‍ഷിക വികസന സമിതി അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ബി. ബാലന്‍, കൃഷി അസി. പി.വി. നിഷാന്ത് എന്നിവര്‍ സംസാരിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. വിത്തു മനുഷ്യന്‍ എന്നറിയപ്പെടുന്ന സാലായി അരുണ്‍ മുഖ്യാതിഥിയായി. ചെറുവത്തൂര്‍ പഞ്ചായത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. രാഘവന്‍, പി.പത്മിനി, കുത്തൂര്‍ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി. ഗൗരി, ടി.പി. ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൃഷി അസി.ഡയറക്ടര്‍ എസ്. സുനിത, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, കൗണ്‍സിലര്‍മാരായ പി.ഭാര്‍ഗവി, ഷംസുദീന്‍ അരിഞ്ചിറ, ഡോ. വി.എസ്. ജിന്‍സി എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ കെ.എ. ഷിജോ സ്വാഗതവും കൃഷി അസിസ്റ്റന്റ് പി.പി. കപില്‍ നന്ദിയും പറഞ്ഞു. ഫോട്ടോ- ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വാര്‍ഡ്തല ഉദ്ഘാടനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ- പടന്നക്കാട് കാര്‍ഷിക കോളജില്‍ നടന്ന കര്‍ഷകദിനവും കര്‍ഷകരെ ആദരിക്കലും നീലേശ്വരം നഗരസഭ വൈസ്ചെയര്‍മാന്‍ പി.പി. മുഹമ്മദ്റാഫി ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ- ഉദുമ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനാഘോഷം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ- അജാനൂര്‍ ജോളി ക്ലബ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന കര്‍ഷക ദിനാഘോഷവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ- മടിക്കൈ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിന പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story