Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകര്‍ഷക ദിനം ആഡ്..

കര്‍ഷക ദിനം ആഡ്..

text_fields
bookmark_border
മധൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉളിയത്തടുക്ക അടല്‍ജി ഹാളില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പിന്റെ കൃഷ്ദര്‍ശന്‍ പരിപാടിയുടെ വിളംബര ജാഥ മധൂര്‍ പഞ്ചായത്ത് പരിസരത്ത്നിന്ന് ആരംഭിച്ചു. ബദിയടുക്ക പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത അധ്യക്ഷത വഹിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ എ.കെ.എം. അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് ഹേരൂര്‍ അധ്യക്ഷത വഹിച്ചു. കുമ്പള കൃഷി ഭവനില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം എ.കെ.എം. അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്ന് നടത്തിയ കര്‍ഷക ദിനാചരണം എ.കെ.എം. അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലെവിന മൊന്താരോ അധ്യക്ഷത വഹിച്ചു. കുമ്പഡാജെ കൃഷിഭവന്റെയും കുമ്പഡാജെ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍ പൂത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സമീറ ഫൈസല്‍ അധ്യക്ഷത വഹിച്ചു. പടന്ന ഗ്രാമപഞ്ചായത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‍ലം അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ ടി. അംബുജാക്ഷന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷ്റ, സ്ഥിരം സമിതി അധ്യക്ഷ ടി.കെ.പി. ഷാഹിദ, അംഗങ്ങളായ വി. ലത, പി.പി. കുഞ്ഞികൃഷ്ണന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ. അസൈനാര്‍ കുഞ്ഞി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. ദാമു, കെ.വി. ഗോപാലന്‍, എച്ച്.എം. കുഞ്ഞബ്ദുല്ല, കെ. സജീവന്‍, എം.കെ.സി. അബ്ദുറഹിമാന്‍, വി.കെ.പി. അഹമ്മദ് കുഞ്ഞി, കൃഷി അസിസ്റ്റന്റ് സി. ബാബു എന്നിവര്‍ സംസാരിച്ചു. മികച്ച കര്‍ഷകരായ വി.കെ. ഹനീഫ ഹാജി, പി.സി. പവിത്രന്‍, വി.വി. ലക്ഷ്മി, കുട്ടോത്ത് തമ്പാന്‍, പി.സി. മൊയ്തീന്‍ ഹാജി, പി. നാരായണന്‍, പി.കെ. മുഹമ്മദ് കുഞ്ഞി പാറക്കടവത്ത്, വി.വി.ലത, ജി.എസ്. ഹബീബ്, എ.വി. നൂര്‍ജഹാന്‍, കെ.വി. ജാനകി, എ.കെ.സന, കെ.വി. നാരായണി എന്നിവരെ ആദരിച്ചു. വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ കര്‍ഷക ദിനാഘോഷം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എന്‍. ജ്യോതി കുമാരി പദ്ധതി വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്യാമള, സ്ഥിരം സമിതി അധ്യക്ഷരായ ഖാദര്‍ പാണ്ട്യാല, കെ. മനോഹരന്‍, ഇ.കെ. മല്ലിക, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. സുനിത, ഭരണ സമിതി അംഗം അബ്ദുല്‍ സലാം, സി. നാരായണന്‍, പി.പി. അപ്പു പലകില്‍, രാമകൃഷ്ണന്‍, ഉസ്മാന്‍ പാണ്ട്യാല, കെ.ഒ. ഭാസ്‌കരന്‍, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി. ശിവകുമാര്‍ സ്വാഗതവും രാജേഷ് കുപ്ലേരി നന്ദിയും പറഞ്ഞു. കര്‍ഷകരായ എം. കൃഷ്ണന്‍, പ്രസാദ് വിത്തന്‍, കെ. മധുസൂദനന്‍, കെ. സോനു, എം.കെ പാറു, എം. അമ്മിണി എന്നിവരെയും കുട്ടിക്കര്‍ഷകനായ റംസാന്‍ മുഹമ്മദിനെയും ആദരിച്ചു. ബളാല്‍ ഗ്രാമ പഞ്ചായത്തിൽ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ്, വൈസ് പ്രസിഡന്റ് എം. രാധാമണി, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൽ ഖാദര്‍, പി. പത്മാവതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.പി. ജോസഫ്, ദിനേശന്‍ നാട്ടക്കല്ല്, എ.സി.എ. ലത്തീഫ്, മുതിര്‍ന്ന കര്‍ഷകന്‍ വി. കുഞ്ഞമ്പു നായര്‍, കൃഷി ഓഫിസര്‍ കെസിയ ജോസഫ്, കൃഷി അസിസ്റ്റന്റ് ഗണേഷ് കുമാര്‍, മേരി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ : കുമ്പള കൃഷി ഭവനില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ : മധൂര്‍ പഞ്ചായത്തിലെ കര്‍ഷക ദിനാഘോഷം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ : ബദിയടുക്ക പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ : പടന്ന ഗ്രാമ പഞ്ചായത്തിൽ കര്‍ഷക ദിനാചരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ : വലിയപറമ്പ ഗ്രാമപഞ്ചായത്തിൽ എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ : ബളാല്‍ ഗ്രാമ പഞ്ചായത്തിൽ കര്‍ഷക ദിനാചരണം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story