Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുന്നിപ്പാടി പാലം...

മുന്നിപ്പാടി പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ മീഞ്ച, പൈവളികെ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുന്നിപ്പാടി പാലത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് ടൂറിസം യുവജനകാര്യ മന്ത്രി പി.എ മുഹമ്മദ് നിര്‍വ്വഹിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 15.6 കോടി രൂപ ചെലവിലാണ് മുന്നിപ്പാടി പാലം നിര്‍മിക്കുക. മീഞ്ച പഞ്ചായത്തില്‍ മുന്നിപ്പാടി പുഴയ്ക്ക് കുറുകെ കൊമ്മങ്കള റോഡില്‍ മീഞ്ച -പൈവളികെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 177.24 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമുണ്ടാകും പാലത്തിന്. പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് സാക്ഷാത്കരിക്കാന്‍ പോകുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിശിഷ്ടാതിഥിയായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആര്‍. ഷെട്ടി, പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്തി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കമലാക്ഷി, നാരായണ നായിക്, മീഞ്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാമ ബല്ലങ്കൂടല്‍, മീഞ്ച പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ റുഖിയ സിദ്ധീഖ്, ബാബു സി. കുളുര്‍, സരസ്വതി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എല്‍ അശ്വിനി, സരോജ ആര്‍. ബല്ലാള്‍, കെ.വി. രാധാകൃഷ്ണ, പൈവളികെ ഗ്രാമ പഞ്ചായത്ത് അംഗം സീതാറാം ഷെട്ടി, മീഞ്ച ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിസ്രിയ, നാരായണതുംഗ, ജ്യോതി പി. റൈ, കുസുമ മോഹന്‍, ചന്ദ്രശേഖര കോടി, ജനാര്‍ദ്ദന പൂജാരി കുളു, പി.എം. ആശാലത, രേഖ ശരത്ത്, വിനോദ് ജി ബെജ്ജ, അബ്ദുല്‍ റസാഖ് കളയൂര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.വി. കുഞ്ഞിരാമന്‍, ബി.വി രാജന്‍, ഇഖ്ബാല്‍ കളിയൂര്‍, വാഹിദ് കൂടല്‍, രാഘവ ചേരാല്‍, ബി.എം. ആദര്‍ശ്, ജയകുമാര്‍ മിയാപദവ്, മീഞ്ച ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എം. മുഹമ്മദ് സംസാരിച്ചു. പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്മോഹന്‍ സ്വാഗതവും മീഞ്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. നന്ദഗോപാല്‍ നന്ദിയും പറഞ്ഞു. ഫോട്ടോ:MUNNIPPADI PALAM MINISTER RIYAS കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മഞ്ചേശ്വരം മീഞ്ച പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന മുന്നിപ്പാടി പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്​ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story