Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
കാഞ്ഞങ്ങാട്: നഗരസഭ ഓഫിസില്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത പതാക ഉയര്‍ത്തി. സ്മൃതി മണ്ഡപത്തിലും ഗാന്ധി പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. കെ. മാധവന്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. സി.കെ. ശ്രീധരന്‍ പതാക ഉയര്‍ത്തി. ഡോ.സി. ബാലന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കെ.കെ. ശ്യാംകുമാര്‍, ടി. മുഹമ്മദ്അസ്ലം, വി. കൃഷ്ണന്‍, അജയകുമാര്‍ കോടോത്ത്, രാഹുല്‍ കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. കാഞ്ഞങ്ങാട് മുസ്‍ലിം യതീംഖാനയില്‍ പ്രസിഡന്റ് സി.കുഞ്ഞബ്ദുല്ല ഹാജി പാലക്കി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി മുബാറക് ഹസൈനാര്‍ ഹാജി, ട്രഷറര്‍ വണ്‍ ഫോര്‍ അബ്ദുൽ റഹ്മാന്‍, എ.പി. ഉമ്മര്‍, എ.കെ. നസീര്‍, ടി. മുഹമ്മദ് അസ്‍ലം, എ. ഹമീദ്ഹാജി, കെ.ബി. കുട്ടിഹാജി, അബ്ദുൽ ലത്തീഫ് മൗലവി, അബ്ദുല്‍കരീം മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. മാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ രാജീവ് പതാക ഉയര്‍ത്തി. ചിത്രപ്രദര്‍ശനം ഗ്രാമപഞ്ചായത്തംഗം ഷക്കീല ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ടി. മുഹമ്മദ് അസ്‍ലം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അശോകന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ രാജീവന്‍, സി.എച്ച്. ബാബു, അഭിമന്യു കൊളവയല്‍, സുനിത ഗോപി, കെ.വി.മാധവന്‍, സി.കെ.നാസര്‍, പി.വി. ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അതിഞ്ഞാല്‍ കോയാ പള്ളിയില്‍ പ്രസിഡന്റ് കെ.കെ. അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. ഖത്തീബ് അബ്ദുൽ കരീം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഷറഫ് ഹന്ന സ്വാഗതം പറഞ്ഞു. കോട്ടച്ചേരി മുബാറക് ജുമാ മസ്ജിദില്‍ പ്രസിഡന്റ് എം.എ. മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി. എ.കെ. നസീര്‍, കെ.എച്ച്. അബ്ദുല്‍റഹിമാന്‍, അബ്ദുല്‍ഗഫൂര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. knhd freedom1, 2, 3(1) കാഞ്ഞങ്ങാട് മുസ്‍ലിം യതീംഖാനയില്‍ പ്രസിഡന്റ് സി.കുഞ്ഞബ്ദുല്ലഹാജി പാലക്കി പതാക ഉയര്‍ത്തുന്നു (2) മാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി. സ്‌കൂളില്‍ ടി. മുഹമ്മദ് അസ്‍ലം ഉദ്ഘാടനം ചെയ്യുന്നു (3) കെ. മാധവന്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്ത് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.സി.കെ. ശ്രീധരന്‍ പതാക ഉയര്‍ത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story