Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:04 AM IST Updated On
date_range 14 Aug 2022 12:04 AM ISTആരോഗ്യ മേളയിലേക്ക് ജനങ്ങളെ ആകര്‍ഷിച്ച് വിവിധ ചികിത്സ ക്യാമ്പുകള്‍
text_fieldsbookmark_border
കാസർകോട്: കാറഡുക്ക ബ്ലോക്ക് ആരോഗ്യ മേളയിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിച്ച് വൈവിധ്യങ്ങളായ പരിപാടികള്‍. പ്രായഭേദമന്യേയുള്ള ജനപങ്കാളിത്തം ഉറപ്പാക്കും വിധത്തിലുള്ള പരിപാടികളാണ് ബ്ലോക്കിന്റെ വിവിധ സ്ഥലങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്. മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന രക്തദാന ക്യാമ്പ് കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. രത്നാകര അധ്യക്ഷത വഹിച്ചു. രക്തബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. സൗമ്യ നായര്‍, ഡോ. സ്മിത രാജന്‍, പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. സജീവന്‍, കെ.വി. നിഷ, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സുമാരായ ജയലക്ഷ്മി, കെ. ജയ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. ബേബി നാരായണ നന്ദന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. ഫോട്ടോ (രക്തദാന ക്യാമ്പ്): മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന രക്തദാന ക്യാമ്പ് കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story