Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 6:58 PM GMT Updated On
date_range 12 Aug 2022 6:58 PM GMTസി.പി.ഐ ജില്ല സമ്മേളനത്തിന് തുടക്കം
text_fieldsbookmark_border
കാഞ്ഞങ്ങാട്: സി.പി.ഐ കാസര്‍കോട് ജില്ല സമ്മേളനത്തിന് തുടക്കമായി. കാഞ്ഞങ്ങാട്ടെ പൊതുസമ്മേളന നഗരിയായ ഗുരുദാസ്ദാസ് ഗുപ്ത നഗറിലേക്ക് ഇന്നലെ ഉച്ചമുതല്‍ തന്നെ പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയിരുന്നു. ജില്ലയിലെ വിപ്ലവ മണ്ണില്‍ നിന്നും പഴയകാല നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്നും എത്തിച്ച കൊടി, കൊടിമര, ബാനര്‍ ജാഥകള്‍ കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ സംഗമിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് പ്രകടനമായി പൊതുസമ്മേളന നഗരിയായ ഗുരുദാസ്ദാസ് ഗുപ്ത നഗറില്‍ എത്തിച്ചത്. തുടര്‍ന്ന് ആവേശകരമായ ഇന്‍ക്വിലാബ് വിളികളോടെ സ്വാഗതസംഘം ചെയര്‍മാന്‍ ബങ്കളം കൃഷ്ണന്‍ ചെമ്പതാക ഉയര്‍ത്തി. പൊതുസമ്മേളനം സി.പി.ഐ കേന്ദ്ര കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സിലംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, സംസ്ഥാന എക്‌സിക്യൂട്ടിവംഗം സി.പി. മുരളി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്‍, ജില്ല അസി. സെക്രട്ടറിമാരായ സി.പി. ബാബു, വി. രാജന്‍, ജില്ല എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.എസ്. കുര്യാക്കോസ്, ബി.വി. രാജന്‍, എം. അസിനാര്‍, അഡ്വ. വി. സുരേഷ് ബാബു, മഹിള സംഘം ജില്ല സെക്രട്ടറി പി. ഭാര്‍ഗവി, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എം. ശ്രീജിത് എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ.വി. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മാണിക്കോത്ത് എം.വി.എസ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. പടം-cpi ksd dist samelan.jpg സി.പി.ഐ കാസര്‍കോട് ജില്ല സമ്മേളന പൊതുസമ്മേളനം കേന്ദ്ര കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Next Story