Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:23 AM IST Updated On
date_range 13 Aug 2022 12:23 AM ISTത്രിവർണ ബലൂണുകൾ ആകാശത്തുയർത്തി സ്വാതന്ത്ര്യദിനാഘോഷം
text_fieldsbookmark_border
നീലേശ്വരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ നീലേശ്വരം റോട്ടറി ക്ലബ് ആയിരക്കണക്കിന് ത്രിവർണ ബലൂണുകൾ പറത്തിവിട്ടു. ദേശീയ പ്രസ്ഥാന പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്ന രാജാസ് ഹയർ സെക്കൻഡി സ്കൂളിലെ കുട്ടികളാണ് ബലൂൺ ആകാശത്തേക്ക് ഉയർത്തിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ആദ്യ ബലൂണുകൾ വാനിലേക്കുയർത്തി ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് ശിവദാസ് കീനേരി അധ്യക്ഷത വഹിച്ചു. റോട്ടറി ജില്ല ഗവർണർ പ്രമോദ് നായനാർ മുഖ്യാതിഥിയായിരുന്നു. എം. മോഹൻദാസ് മേനോൻ, സ്കൂൾ പ്രധാനാധ്യാപിക കലാശ്രീധർ, പ്രിൻസിപ്പൽ പി.ഷാജി, പി.ടി.എ പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം: nlr rotary club നീലേശ്വരം റോട്ടറി ക്ലബ് സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ത്രിവർണ ബലൂൺ ഉയർത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story