Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:19 AM IST Updated On
date_range 11 Aug 2022 12:19 AM ISTമികവ് വർധിപ്പിക്കാന്‍ 'പ്രേരണ'യുമായി കേന്ദ്ര സർവകലാശാല
text_fieldsbookmark_border
പെരിയ: വിദ്യാർഥികളുടെ അക്കാദമിക് മികവ് വർധിപ്പിക്കുന്നതിനും ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിനും പ്രേരണ പദ്ധതിയുമായി കേരള കേന്ദ്ര സർവകലാശാല. വിദ്യാർഥികളുടെ താൽപര്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് 'പ്രേരണ'യുടെ ലക്ഷ്യം. സബര്‍മതി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. വിദ്യാർഥിക്ഷേമ വിഭാഗം ഡീന്‍ പ്രഫ. കെ. അരുണ്‍ കുമാര്‍, പ്രേരണ കോര്‍ഡിനേറ്റര്‍മാരായ ഡോ. ശ്യാം പ്രസാദ്, ഡോ. ടി.ജെ. ജോസഫ്, പ്ലേസ്‌മെന്റ് സെല്‍ ഡയറക്ടര്‍ ഡോ. ജോസഫ് കോയിപ്പള്ളി എന്നിവര്‍ സംസാരിച്ചു. ഫ്രീഡം വാക്ക് സംഘടിപ്പിച്ചു പെരിയ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള കേന്ദ്ര സർവകലാശാലയില്‍ ഫ്രീഡം വാക്ക് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരവര്‍പ്പിച്ച് സംഘടിപ്പിച്ച പരിപാടി വിവേകാനന്ദ സര്‍ക്കിളില്‍നിന്നും ആരംഭിച്ച് പയസ്വിനി ഹാളില്‍ സമാപിച്ചു. എൻ.എസ്.എസിന്റെയും വിദ്യാർഥിക്ഷേമ വിഭാഗം ഓഫിസിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ നൂറു കണക്കിന് വിദ്യാർഥികള്‍ അണിനിരന്നു. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു ഫ്‌ളാഗ് ഓഫ് ചെയ്തു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, വിദ്യാർഥിക്ഷേമ വിഭാഗം ഡീന്‍ പ്രഫ. കെ. അരുണ്‍ കുമാര്‍, എൻ.എസ്.എസ് കോര്‍ഡിനേറ്റര്‍ ഡോ. രഞ്ജിത്ത് കുമാവത്ത്, പ്രോഗ്രാം ഓഫിസര്‍ ഡോ. എസ്. അന്‍ബഴകി, സ്റ്റുഡന്റ് കൗണ്‍സില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. centre uni കേരള കേന്ദ്ര സർവകലാശാലയില്‍ നടന്ന ഫ്രീഡം വാക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story