Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകക്കാട്ട്, ചായ്യോത്ത്...

കക്കാട്ട്, ചായ്യോത്ത് സ്കൂളുകളിൽ യുദ്ധവിരുദ്ധറാലി നടത്തി

text_fields
bookmark_border
നീലേശ്വരം: ജനമൈത്രി ശിശു സൗഹൃദ പൊലീസ് നീലേശ്വരം, കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റ് നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപകൻ പി. വിജയൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. ശിശുസൗഹൃദ പൊലീസ് ഓഫിസർ എം. ശൈലജ, അധ്യാപകരായ പി.പി. തങ്കമണി, പി.വി സുഷമ, എം. മുനീർ, പ്രീതിമോൾ, എം. മഹേശൻ, ജനമൈത്രി ബീറ്റ് ഓഫിസർ പ്രദീപൻ കോതോളി എന്നിവർ സംസാരിച്ചു. ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റ്, എൻ.സി.സി, സോഷ്യൽ സയൻസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി നടത്തി. നീലേശ്വരം വനിത സബ് ഇൻസ്പെക്ടർ എം.വി. ശരണ്യ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകൻ എൻ. അജയകുമാർ യുദ്ധവിരുദ്ധ സന്ദേശം നൽകി. ജനമൈത്രി ബീറ്റ് ഓഫിസർ എം. ശൈലജ, അധ്യാപകരായ പി. നാരായണൻ, പി.സി. സുനിൽ, ആയിഷ അബ്ദുൽ ഖാദർ, ഷിജി ജോസ് എന്നിവർ സംസാരിച്ചു. NLR3.jpg ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യുദ്ധവിരുദ്ധ റാലി സബ് ഇൻസ്​പെക്ടർ എം.വി. ശരണ്യ ഫ്ലാഗ് ഓഫ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story