Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്വാതന്ത്ര്യ...

സ്വാതന്ത്ര്യ വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു

text_fields
bookmark_border
കാസർകോട്: കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാന്‍ഫെഡ്) ജില്ല കമ്മിറ്റിയും പടന്നക്കാട് സി.കെ. നായര്‍ സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസുമായി സഹകരിച്ച് നടത്തിയ 75ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷം സമാപിച്ചു. പടന്നക്കാട് സി.കെ. നായര്‍ സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന പരിപാടി മുന്‍ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.കെ. നായര്‍ കോളജ് പ്രിന്‍സിപ്പൽ പ്രഫ. വി.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.പി. ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ സമ്മാനങ്ങള്‍ നല്‍കി. നെഹ്‌റു എജുക്കേഷനല്‍ സൊസൈറ്റി സെക്രട്ടറി കെ. രാമനാഥന്‍, കെ.വി. രാഘവന്‍, കാവുങ്കാല്‍ നാരായണന്‍, രവീന്ദ്രന്‍ കൊടക്കാട്, ധനീഷ്, സാകേത് ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. കാന്‍ഫെഡ് ജില്ല സെക്രട്ടറി സി. സുകുമാരന്‍ സ്വാഗതവും എന്‍.കെ. ബാബുരാജ് നന്ദിയും പറഞ്ഞു. താലൂക്ക് വികസനസമിതി യോഗം 20ന് വെള്ളരിക്കുണ്ട്: താലൂക്ക് വികസനസമിതി യോഗം ആഗസ്റ്റ് 20ന് രാവിലെ 10.30ന് വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story