Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 7:16 PM GMT Updated On
date_range 9 Aug 2022 7:16 PM GMTബൈക്ക് മോഷ്ടാക്കളെ പിടികൂടാൻ പൊലീസിനെ സഹായിച്ച് സോഷ്യൽ മീഡിയ
text_fieldsbookmark_border
കാഞ്ഞങ്ങാട്: പരപ്പയിൽനിന്ന് മോഷണം പോയ ബൈക്ക് കണ്ടെത്താൻ പൊലീസിന് സഹായകമായി സോഷ്യൽ മീഡിയ. ഫുട്ബാൾ ടൂർണമൻെറിൽ പങ്കെടുക്കാനെത്തിയ യുവാവിന്റെ ബൈക്ക് മോഷണം പോയ കേസിലാണ് സോഷ്യൽ മീഡിയയുടെ ഇടപെടൽ പൊലീസിനെ സഹായിച്ചത്. ബാനം കോട്ടപ്പാറയിലെ മഹേഷിന്റെ രണ്ടുലക്ഷം രൂപ വിലവരുന്ന ബൈക്ക് കഴിഞ്ഞ ദിവസം വൈകീട്ട് മോഷണം പോയിരുന്നു. പരപ്പ വില്ലേജ് ഓഫിസിന്റെ പരിസരത്തുനിന്നാണ് നീലക്കളർ ബൈക്ക് മോഷണം പോയത്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ബൈക്കിനെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. ബൈക്ക് പയ്യന്നൂർ ഭാഗത്ത് കാറങ്ങുന്നതായി ശ്രദ്ധയിൽപെട്ട ചിലർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ മോഷണവാർത്ത കണ്ടവരാണ് ബൈക്ക് തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസിൽ അറിയിച്ചത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ വെള്ളരിക്കുണ്ട് എസ്.ഐ എം.പി. വിജയകുമാറും സംഘവും കരിവെള്ളൂരിൽ നിന്നും ബൈക്ക് കണ്ടെത്തി. മാത്തിൽ വെള്ളച്ചാലിലെ ഇസ്മായിൽ, കരിവെള്ളൂർ പാലത്തരയിലെ ജസീൽ എന്നിവരെ അറസ്റ്റ് ചെയ്തു.
Next Story