Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:20 AM IST Updated On
date_range 10 Aug 2022 12:20 AM ISTദാറുൽ ഹിക്മയിൽനിന്ന് ഏഴാമത്തെ ഹാഫിള് പുറത്തിറങ്ങി
text_fieldsbookmark_border
കാസർകോട്: നഗരത്തിൽ പ്രവർത്തിക്കുന്ന ജാമിഅഃ ദാറുൽ ഹിക്മ ഇസ് ലാമിയ സ്ഥാപനത്തിൽനിന്ന് ഖുർആൻ മനഃപാഠമാക്കിയ ഏഴാമത്തെ വിദ്യാർഥി പുറത്തിറങ്ങി. സലീം പട്ള-ഫർസാന എ.സ് ദമ്പതികളുടെ മകൻ പി. അബൂബക്കർ ആണ് ഹാഫിള് ആയത്. ഹിഫ്ള് പൂർത്തീകരണ ചടങ്ങിൽ ഹിക്മ ഡയറക്ടർ അതീഖ് റഹ്‌മാൻ അൽ ഫൈദിക്ക് അവസാന ഭാഗം ഓതിക്കേൾപ്പിച്ചു. യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു കുമ്പള: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ്. കുമ്പള സോഷ്യൽ സയൻസ് ക്ലബ്, ജെ.ആർ.സി, ജനമൈത്രി പൊലീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. റാലി ഹെഡ് മാസ്റ്റർ എം.എസ്. കൃഷ്ണ മൂർത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എ അഹമ്മദലി അധ്യക്ഷത വഹിച്ചു. കുമ്പള സ്റ്റേഷൻ എസ്.ഐ. സുരേഷ് കുമാർ, ജനമൈത്രി പൊലീസ് കോ ഓർഡിനേറ്റർ കെ. രതീഷ്, സ്റ്റാഫ് സെക്രട്ടറി കെ.വി. ദിനേശ്, എസ്.ആർ.ജി കൺവീനർ സി.കെ. മദനൻ, ജെ.ആർ.സി കോ ഓർഡിനേറ്റർ വി.പി. യൂസഫ്, കൗൺസിലർ അനിറ്റ മെൻ ഡോൺസ, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ വി. ലിജി, ഉദയശങ്കര എന്നിവർ നേതൃത്വം നൽകി. hiroshima ജി.എച്ച്.എസ്.എസ്. കുമ്പള സോഷ്യൽ സയൻസ് ക്ലബ്, ജെ.ആർ.സി, ജനമൈത്രി പൊലീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സന്ദേശ റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story