Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:05 AM IST Updated On
date_range 10 Aug 2022 12:05 AM ISTകൂട്ടുകാരിക്കൊരു വീടൊരുക്കി സിനിമ ചിത്രീകരണം
text_fieldsbookmark_border
കാസർകോട്: സ്വന്തമായി വീടില്ലാത്ത കുടുംബത്തിലെ ഒരു കുട്ടിക്ക് വീട് എന്ന ആശയവുമായി 'കൂട്ടുകാരിക്ക് ഒരു വീട്' എന്ന സിനിമ ഒരുങ്ങുന്നു. ജി.ബി.ജി ചാരിറ്റബിൾ ഫൗണ്ടേഷന്റെ ബാനറിൽ ഡോ. വിനോദ് കുമാർ നിർമിക്കുന്ന ചിത്രം ഗോപി കുറ്റിക്കോലാണ് സംവിധാനം ചെയ്യുന്നത്. 'കൂട്ടുകാരിക്ക് ഒരു വീട്' എന്ന പുതിയ സിനിമ താമസയോഗ്യമായ വീട് നിർമിച്ചുകൊണ്ടായിരിക്കും ചിത്രീകരണം നടക്കുക. സിനിമ പൂർത്തിയാകുമ്പോൾ പാവപ്പെട്ട ഒരു കുട്ടിക്ക് ആ വീട് നൽകും. കാസർകോട് കേന്ദ്രീകരിച്ചാണ് സിനിമയുടെ ഒരുക്കങ്ങൾ നടക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരെ ഉടൻ തീരുമാനിക്കും. വീടില്ലാത്ത ഒരു കുട്ടിയെ കണ്ടെത്താൻ അപേക്ഷ ക്ഷണിക്കുമെന്നും സംവിധായകൻ ഗോപി കുറ്റിക്കോൽ പറഞ്ഞു. നിരവധി കുട്ടികൾക്ക് സിനിമയിൽ അഭിനയിക്കാൻ അവസരവും നൽകും. ഏഴിനും പ്ലസ് ടുവിനും ഇടയിൽ പഠിക്കുന്ന വിദ്യാർഥികളെ ഓഡിഷന് ക്ഷണിക്കും. സിനിമ ഷൂട്ടിങ് ഡിസംബറിൽ തുടങ്ങും. പത്രസമ്മേളനത്തിൽ ജി.ബി.ജി ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഡി. വിനോദ് കുമാർ, സംവിധായകൻ ഗോപി കുറ്റിക്കോൽ, പ്രൊഡക്ഷൻ കൺട്രോളർ മണിപ്രസാദ്, അസിസ്റ്റന്റ് ഡയറക്ടർ ആരാധ്യ രാകേഷ്, വിൻലാൽ, പ്രജീത് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story