Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുക്കട ശുദ്ധജലപദ്ധതി:...

മുക്കട ശുദ്ധജലപദ്ധതി: ഭൂമിയുടെ രേഖ സ്വീകരിച്ചു

text_fields
bookmark_border
മുക്കട ശുദ്ധജലപദ്ധതി: ഭൂമിയുടെ രേഖ സ്വീകരിച്ചു
cancel
'ഭൂമി വിലകൊടുത്ത്​ വാങ്ങിയ കെ.എം.സി.സി പ്രവർത്തനം മാതൃകാപരം' തൃക്കരിപ്പൂർ: ജലജീവൻ പദ്ധതിയുടെ മെഗാ പ്രോജക്ടായ മുക്കട ശുദ്ധജലപദ്ധതിക്കായുള്ള ഭൂമിയുടെ രേഖ അധികൃതർ സ്വീകരിച്ചു. പദ്ധതിയുടെ വേഗം കൂട്ടാൻ കെ.എം.സി.സി നടത്തിയ സേവനപ്രവർത്തനം മാതൃകാപരമാണെന്ന് എം. രാജഗോപാൽ എം.എൽ.എ ചടങ്ങിൽ പറഞ്ഞു. പദ്ധതിപ്രവർത്തനം തുടങ്ങുന്നതിന് സ്വകാര്യവ്യക്തിയുടെ സ്ഥലം ലഭിക്കാത്തതിനാൽ പ്രവർത്തനം സ്തംഭനാവസ്ഥയിലാകുമെന്ന ഘട്ടം വന്നപ്പോൾ ഇതിനാവശ്യമായ സ്ഥലം കെ.എം.സി.സി വിലകൊടുത്ത് വാങ്ങിച്ച് പദ്ധതിക്കായി കൈമാറിയതായി എം.എൽ.എ പറഞ്ഞു. വസ്തുവിന്റെ രേഖ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന പരിപാടിയിൽ പ്രസിഡന്റ് സത്താർ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. പരേതനായ എസ്.വി. അബ്ദുല്ലയുടെ കുടുംബം പാതിസ്ഥലം സൗജന്യമായി നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ ബാക്കി സ്ഥലം ഇവരിൽനിന്ന് വില കൊടുത്ത് അബൂദബി - തൃക്കരിപ്പൂർ പഞ്ചായത്ത് കെ.എം.സി.സി വാങ്ങുകയായിരുന്നു. വഴിമുട്ടിനിന്ന പ്രോജക്ടിന് ഇതോടെ ജീവൻവെച്ചു. തൃക്കരിപ്പൂർ, വലിയപറമ്പ്, പടന്ന ചെറുവത്തൂർ, പിലിക്കോട് എന്നീ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ജൽജീവൻ മിഷന്റെ മെഗാ പദ്ധതിയാണ് മുക്കടപദ്ധതി. ഈ സ്ഥലം ലഭിച്ചതിനാൽ 2024ൽ പദ്ധതി പൂർത്തിയാക്കാനാണ് പ്രതീക്ഷയെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി. സുബിൻ പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി സി. സമീർ സ്ഥലത്തിന്റെ രേഖ കൈമാറി. പഞ്ചായത്ത് ജനറൽ സെകട്ടറി ശുക്കൂർ എം. ഒളവറ, വൈസ് പ്രസിഡന്റ് വി.പി. അക്ബറലി, ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് റഫീഖ്, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‌ലം, തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി, സ്ഥിരംസമിതി ചെയർമാൻമാരായ വി.കെ. ബാവ എം. സൗദ, ജനപ്രതിനിധികളായ ടി.എസ്. നജീബ്, സി. ചന്ദ്രമതി, ഇ. ശശിധരൻ, ഫായിസ് ബിരിച്ചേരി, പി.എം.എച്ച് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. ..................... പടം// മുക്കട കുടിവെള്ള പദ്ധതിക്കാവശ്യമായ ഭൂമിയുടെ രേഖ അബൂദബി കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി സി. സമീറിൽനിന്ന് എം. രാജഗോപാലൻ എം.എൽ.എ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story