Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:41 AM IST Updated On
date_range 8 Aug 2022 12:41 AM ISTവോർക്കാടിയിൽ ഇരുനില കെട്ടിടം തകർന്നു (ലീഡ്)
text_fieldsbookmark_border
8/7/2022 10:07:57 PM - ഇന്നലെയും കനത്ത മഴ; കുപ്പത്തോട് വീട് തകർന്നു കാസർകോട്: ജില്ലയിൽ ഞായറാഴ്ചയും രാവിലെ മുതൽ തോരാത്ത മഴ. വോർക്കാടിയിൽ ഇരുനില കെട്ടിടം തകർന്നു. അപകടനില നേരത്തേ റിപ്പോർട്ട് ചെയ്തതിനാൽ കെട്ടിടത്തിലുള്ളവരെ രണ്ടുദിവസം മുമ്പ് ഒഴിപ്പിച്ചിരുന്നു. വോർക്കാടി പഞ്ചായത്തിലെ മജീർപള്ള ടൗണിൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. 15 വർഷം പഴക്കമുള്ള ഇരുനില കെട്ടിടമാണിത്. കെട്ടിടത്തിന്റെ തൂണുകൾക്ക് ഒരുമാസം മുമ്പ് വിള്ളൽ ശ്രദ്ധയിൽപെട്ടതിനാൽ കെട്ടിടം ഒഴിയാൻ ഉടമക്കും കെട്ടിടത്തിലെ വ്യാപാരികൾക്കും പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരമാണ് രണ്ട് ദിവസം മുമ്പ് വ്യാപാരികൾ കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞത്. വലിയ ശക്തിയില്ലെങ്കിലും നിർത്താതെപെയ്യുന്ന മഴ വെള്ളപ്പൊക്കഭീതിയുയർത്തുകയാണ്. താഴ്ന്നപ്രദേശങ്ങളിൽ കയറിയ വെള്ളം ഇറങ്ങുന്നില്ല. ജില്ലയിൽ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിൽ ശക്തമായ മഴയാണ് ഞായറാഴ്ചയുണ്ടായത്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ മഴ കുറഞ്ഞു. കടലാക്രമണഭീഷണി കുറഞ്ഞസാഹചര്യത്തിൽ കോട്ടിക്കുളം വില്ലേജ് തൃക്കണ്ണാട് കടപ്പുറത്തെ രണ്ട് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. പനയാൽ വില്ലേജിലെ കുപ്പത്തോട് കുമാരന്റെ ഭാര്യ പത്മാവതിയുടെ വീട് പൂർണമായി തകർന്നു. ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായും തഹസിൽദാർ അറിയിച്ചു. vorkadi വോർക്കാടിയിൽ തകർന്നുവീഴുന്ന കെട്ടിടത്തിന്റെ ദൃശ്യം ബാങ്ക് അദാലത്ത് മാറ്റി കാസർകോട്: ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ ലോഗ് അദാലത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒമ്പതാം തീയതി നടത്താനിരുന്ന ബാങ്ക് അദാലത്ത് ആഗസ്റ്റ് എട്ടിലേക്ക് മാറ്റി. ഒമ്പതാം തീയതി ഹാജരാകാൻ നോട്ടീസ് കൈപ്പറ്റിയവർ എട്ടിന് എത്തണമെന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story