Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദുരിതാശ്വാസ ക്യാമ്പ്...

ദുരിതാശ്വാസ ക്യാമ്പ് കലക്ടർ സന്ദർശിച്ചു

text_fields
bookmark_border
വെള്ളരിക്കുണ്ട്: മരുതോം ചുള്ളി എൽ.പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സന്ദർശിച്ചു. ക്യാമ്പിലെത്തിയ കലക്ടർ അന്തേവാസികളെ കണ്ട് സ്ഥിതിവിവരങ്ങൾ വിലയിരുത്തി. മലയിടിച്ചിലിനെ തുടർന്ന് മലയോര ഹൈവേയിൽ തകർന്ന റോഡും കലക്ടർ സന്ദർശിച്ചു. റോഡിന്റെ അറ്റകുറ്റപണി തീർത്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്ന് കലക്ടർ പറഞ്ഞു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, ബളാൽ വില്ലേജ് ഓഫിസർ പി.എസ്. സുജിത് എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു. collector ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് മരുതോം ചുള്ളി മലയോര ഹൈവേ സന്ദർശിക്കുന്നു ആനമതിൽ പദ്ധതിയുടെ ഒന്നാം ഘട്ട ചാർജിങ് മാറ്റി കാറഡുക്ക: കാട്ടാന ആക്രമണത്തെ പ്രതിരോധിക്കാൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച ആന മതിൽ പദ്ധതിയുടെ ഒന്നാം ഘട്ട ചാർജിങ് പ്രതികൂല കാലവസ്ഥയെ തുടർന്ന് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും മഴക്ക് ശമനം ഉണ്ടായാൽ മാത്രമേ ചാർജിങ് നൽകാൻ സാധിക്കുകയുള്ളൂവെന്നും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അറിയിച്ചു. ദേലംപാടി പഞ്ചായത്തിലെ ബെള്ളക്കാന മുതൽ ഒളിയക്കൊച്ചി വരെയുള്ള രണ്ടര കിലോമീറ്റർ വേലിയുടെ ചാർജിങ് തിങ്കളാഴ്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കനത്ത മഴയെ തുടർന്ന് വനപ്രദേശത്ത് പ്രവേശിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളുടെയും ജില്ല പഞ്ചായത്തിന്റെയും സഹായത്തോടെ വനംവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന മാതൃകാ പദ്ധതിയാണ് ആനപ്രതിരോധ പദ്ധതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story