Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:13 AM IST Updated On
date_range 8 Aug 2022 12:13 AM ISTകോട്ടിക്കുളം ഫിഷിങ് ഹാർബർ പ്രവൃത്തി ഉടൻ ആരംഭിക്കണം
text_fieldsbookmark_border
ഉദുമ: കോട്ടിക്കുളം ഫിഷിങ് ഹാർബറിന്റെ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് സി.ഐ.ടി.യു ഉദുമ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കോട്ടിക്കുളം, ബേക്കൽ, പള്ളിക്കര, കീഴൂർ പ്രദേശങ്ങളിൽ നിന്നു നിത്യേന നൂറുകണക്കിനു വള്ളങ്ങളാണ് മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നത്. കടൽ ക്ഷോഭത്തിൽപെട്ട് വള്ളങ്ങളും വലകളും നഷ്ടപ്പെടുന്നതും ജീവൻ തന്നെ അപകടത്തിലാകുന്നതും പതിവായതോടെയാണ് ശാശ്വത പരിഹാരമെന്ന നിലയിൽ ഫിഷിങ് ഹാർബർ വേണമെന്ന ആവശ്യമുയർന്നത്. കോട്ടക്കുന്ന് ഓസ്‌ക് റെസിഡൻസി ഹാളിൽ ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് ടി.വി. കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. ടി.വി. പുഷ്‌പ രക്തസാക്ഷി പ്രമേയവും എ.വി. രവീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം. ഗൗരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ ടി. നാരായണൻ, മധു മുതിയക്കാൽ, കെ. ബാബു, കെ.സി.ഇ.യു ജില്ല സെക്രട്ടറി കെ.വി. ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ടി.സി. സുരേഷ് സ്വാഗതവും കൺവീനർ ടി. സുധാകരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം. ഗൗരി (പ്രസി.), രത്‌നാകരൻ ബാര, എൻ.വി. ശ്രീധരൻ, കെ. ഷീബ (വൈസ് പ്രസി.), ഇ. മനോജ്‌കുമാർ (സെക്ര.), വി.ആർ. ഗംഗാധരൻ, എ.വി. രവീന്ദ്രൻ, ടി.വി. രവീന്ദ്രൻ, ടി. സുധാകരൻ (ജോ. സെക്ര.), എ ബാലകൃഷ്‌ണൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story