Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:11 AM IST Updated On
date_range 8 Aug 2022 12:11 AM ISTകാറഡുക്ക ബ്ലോക്ക് ആരോഗ്യമേളക്ക് തുടക്കം
text_fieldsbookmark_border
കാറഡുക്ക: ബ്ലോക്ക് ആരോഗ്യമേളക്ക് പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തോടെ തുടക്കം. ഇരിയണ്ണിയിൽ നടന്ന ഷൂട്ടൗട്ട് മത്സരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ ബി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം നാരായണി കുട്ടി അധ്യക്ഷത വഹിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി മുഖ്യാതിഥിയായി. മുളിയാർ സി.എച്ച്.സി ഹെൽത്ത് സൂപ്പർ വൈസർ പി. കുഞ്ഞികൃഷ്ണൻ സംസാരിച്ചു. ഹെഡ് ക്ലർക്ക് അശോക് കുമാർ, ജി. രഞ്ജിത്ത്, അംബേദ്കർ ക്ലബ് ഭാരവാഹി വിജയൻ പൂവാള, യുവശക്തി ക്ലബ് ഭാരവാഹി പി. വിനയകുമാർ എന്നിവർ സംസാരിച്ചു. മുളിയാർ പഞ്ചായത്ത് അംഗം രവീന്ദ്രൻ സ്വാഗതവും ജി.ആർ. ജിബി നന്ദിയും പറഞ്ഞു. ഷൂട്ടൗട്ട് മത്സരത്തിൽ എഫ്.സി. പാണൂർ ഒന്നാം സ്ഥാനവും യുവശക്തി ബേപ്പ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫികൾ 20 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story