Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:11 AM IST Updated On
date_range 8 Aug 2022 12:11 AM ISTഅമ്മക്കൂട്ടം വാർഷികവും വായന വീട് ഉദ്ഘാടനവും
text_fieldsbookmark_border
തച്ചങ്ങാട്: ഗവ.ഹൈസ്കൂളിലെ അമ്മമാരുടെ വാട്ട്സ് ആപ് ഗ്രൂപ്പായ അമ്മക്കൂട്ടത്തിന്റെ നാലാം വാർഷികവും അമ്മക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നിർമിച്ച വായന വീടിന്റെ ഉദ്ഘാടനവും സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ മണികണ്ഠൻ, അംഗം എം.പി. ജയശ്രീ, എസ്.എം.സി ചെയർമാൻ കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡന്റ് ടി. ഖദീജ, വികസന സമിതി ചെയർമാൻ വി.വി. സുകുമാരൻ, സീനിയർ അസി. വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മനോജ് പീലിക്കോട്, ഡോ.കെ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ. മനോജ് സ്വാഗതവും മദർ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ് നന്ദിയും പറഞ്ഞു. രാവിലെ അമ്മമനസ്സ് എന്ന മോട്ടിവേഷൻ ക്ലാസും നടന്നു. ഷൈജിത്ത് പാക്കം നേതൃത്വം നൽകി. അമ്മക്കൂട്ടം സെക്രട്ടറി സുജാത ബാലൻ സ്വാഗതം പറഞ്ഞു. vayana veed-Bu തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അമ്മക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നിർമിച്ച വായന വീടിന്റെ ഉദ്ഘാടനം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ നിർവഹിക്കുന്നു-B
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story