Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവായനച്ചങ്ങാത്തം...

വായനച്ചങ്ങാത്തം പരിശീലനവേദിയിൽ ആബിദ വീണ്ടുമെത്തി

text_fields
bookmark_border
വായനച്ചങ്ങാത്തം പരിശീലനവേദിയിൽ ആബിദ വീണ്ടുമെത്തി
cancel
ചെറുവത്തൂർ: സമഗ്ര ശിക്ഷ കേരള നടത്തുന്ന അധ്യാപകർക്കുള്ള പരിശീലന പരിപാടിയായ വായനച്ചങ്ങാത്തം രണ്ടാം ഘട്ട ജില്ലതല പരിശീലന പരിപാടിയിൽ കവയിത്രി ആബിദ പുളിക്കൂർ എത്തി. കഴിഞ്ഞ വർഷം നടന്ന വായനച്ചങ്ങാത്തം പരിപാടിയിൽ രക്ഷിതാക്കളുടെ ട്രൈ ഔട്ട് ക്ലാസിൽ പങ്കെടുക്കാനെത്തിയ ആബിദ എഴുതിയ കവിത പരിശീലകനായ ജോയ്. ജി യുടെ ശ്രദ്ധയിൽപെടുകയും സദസ്സിൽ ചൊല്ലി അവതരിപ്പിക്കുകയുമുണ്ടായി. തുടർന്ന് ഉപ്പളയിൽ നടന്ന അധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്യാനുള്ള അവസരവും ആബിദക്ക് ലഭിച്ചു. ഇത്തവണ രക്ഷിതാക്കളോട് സംവദിക്കുന്നതിനും കവിതകൾ അവതരിപ്പിക്കാനും വേണ്ടിയാണ് ഇവരെ ക്ഷണിച്ചത്. വീട്ടമ്മയായ തന്നെ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്കെത്തിച്ചത് വായനച്ചങ്ങാത്തം പരിപാടിയാണെന്ന് അവർ പറഞ്ഞു. അധ്യാപകർ, പുസ്തകം എന്ന ചങ്ങാതി എന്നീ കവിതകൾ ചൊല്ലി അവതരിപ്പിച്ചു. സമഗ്ര ശിക്ഷ ജില്ല പ്രോഗ്രാം ഓഫിസർ എം. എം. മധുസൂദനൻ ,കാസർകോട്ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ ടി. പ്രകാശൻ, പരിശീലകരായ കെ.പി. വിജയലക്ഷ്മി, ജി. ജോയ്, പി. വേണുഗോപാലൻ, പി. പുഷ്പാകരൻ, കെ. ശ്യാമള, എ. സുമലത, ആർ. സിന്ധു എന്നിവർ സംസാരിച്ചു. പടം..വായനച്ചങ്ങാത്തം രണ്ടാം ഘട്ട ജില്ലതല പരിശീലന പരിപാടിയിൽ ആബിദ പുളിക്കൂർ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story