Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലഹരിമുക്ത റാലി

ലഹരിമുക്ത റാലി

text_fields
bookmark_border
ഉദുമ: സ്കൗട്സ് ആൻഡ് ഗൈഡ്‌സ് എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഈ മാസം എട്ടുമുതൽ 15 വരെ നടത്താൻ തീരുമാനിച്ച ലഹരിമുക്ത സൈക്കിൾ-ബൈക്ക് റാലി കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ നീട്ടിവെച്ചതായി സംസ്ഥാന സെക്രട്ടറി എൻ.കെ. പ്രഭാകരൻ അറിയിച്ചു. ഖാലിദ് ഹാജിക്ക് സ്മരണാഞ്ജലി ഉദുമ: നാട്ടിലെ അറിയപ്പെടുന്ന ജീവകാരുണ്യ, സാമൂഹിക, സമുദായിക പ്രവർത്തകൻ കോട്ടിക്കുളത്തെ ഖാലിദ് ഹാജിയുടെ വിയോഗത്തിൽ വിവിധ സംഘടനകൾ അനുശോചിച്ചു. കോട്ടിക്കുളം ഇസ്‍ലാമിക് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ യോഗത്തിൽ പ്രസിഡന്റ് ഷാഫി ഹാജി പള്ളിക്കാൽ അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുൽ അസീസ് പാണത്തൂർ, മുൻ മന്ത്രി സി.ടി. അഹമ്മദലി, അക്കര ഫൗണ്ടേഷൻ മാനേജർ യാസർ വാഫി, സെമീർ ഹാഫിള് സിനാൻ, സൈഫുദ്ദീൻ കളനാട്, എ.എം. മുഹമ്മദ് കുഞ്ഞി, പി. മൂസ, അബ്ദുല്ലക്കുഞ്ഞി കണ്ണംകുളം, ഹനീഫ പാലക്കുന്ന് എന്നിവർ സംസാരിച്ചു. പാലക്കുന്ന് വെറ്റേറൻസിന്റെ അനുശോചന യോഗത്തിൽ പ്രസിഡന്റ് കെ.ബി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. നരേന്ദ്രനാഥ്‌, പാലക്കുന്നിൽ കുട്ടി, സി.എച്ച്. രാജേന്ദ്രൻ, കെ. ഗോപിനാഥൻ, കെ. രാമചന്ദ്രൻ, അബ്ദുൽ സത്താർ, പി. ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
Next Story