Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജി.എച്ച്.എസ്.എസ്...

ജി.എച്ച്.എസ്.എസ് ഹോസ്ദുർഗ് വിജയോത്സവം

text_fields
bookmark_border
കാഞ്ഞങ്ങാട്: ജി.എച്ച്.എസ്.എസ് ഹോസ്ദുർഗിൽനിന്ന് യു.എസ്.എസ്, എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി തലങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും രൂപേഷ് മാരക എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കുശാൽനഗർ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ വിശിഷ്ടാതിഥിയായി. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ മായാകുമാരി, കൗൺസിലർ വന്ദന ബൽരാജ്, പി.ടി.എ വൈസ് പ്രസിഡന്റ് ഇ.കെ.കെ പടന്നക്കാട്, എച്ച്.എം ശോഭ, കെ.വി. രവീന്ദ്രൻ, കെ. സദാശിവൻ, രാജേഷ് ഓൾനടിയൻ എന്നിവർ സംസാരിച്ചു. 1200ൽ 1200 മാർക്ക് നേടി വിജയിച്ച അലീഷ മൈക്കിളിന് ഉപഹാരം നൽകി. പ്രിൻസിപ്പൽ ഡോ. എ.വി. സുരേഷ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റർ പി. ഗംഗാധരൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story