Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:57 AM IST Updated On
date_range 5 Aug 2022 12:57 AM ISTനീലേശ്വരം ഡോ. പി.കെ. രാജന്‍ മെമ്മോറിയല്‍ കാമ്പസില്‍ പുതിയ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
അവസാന തീയതി ആറ് നീലേശ്വരം: കണ്ണൂർ സർവകലാശാലയുടെ കീഴിലെ നീലേശ്വരം പാലാത്തടം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ പുതിയ കോഴ്സ് ആരംഭിക്കുമെന്ന് സർവകലാശാല അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു.ജി.സിയുടെ പുതിയ മാനദണ്ഡ പ്രകാരമുള്ള അഞ്ചുവര്‍ഷ കോമേഴ്‌സ്, ബിരുദ-ബിരുദാനന്തര കോഴ്‌സാണ് ആരംഭിക്കുന്നത്. ഹയര്‍സെക്കൻഡറിയില്‍ 50 ശതമാനം മാര്‍ക്കാണ് യോഗ്യത. ഫൈവ് ഇയര്‍ എം.കോം, ഇന്റഗ്രേറ്റഡ് സ്‌പെഷലൈസേഷന്‍ ഇൻ ഡേറ്റ അനാലിസിസ് കോഴ്‌സുകളാണ് ആരംഭിക്കുന്നത്. അഞ്ചുവർഷം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് എം.കോം ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് ലഭിക്കും. മൂന്നുവർഷം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ വിടുതൽ നേടാനുള്ള അവസരമുണ്ടായിരിക്കും. ഇവർക്ക് ബി.കോം ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കും. മൂന്നുവർഷാന്തര കോഴ്സിൽ ഒഴിവുവരുകയാണെങ്കിൽ സ്പെഷൽ എൻട്രൻസ് നടത്തി മറ്റിടങ്ങളിൽനിന്ന് ബി.കോം പൂർത്തീകരിച്ചവർക്ക് എം.കോമിന് മാത്രമായി പ്രവേശനം നൽകും. 50 സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ആഗസ്റ്റ് ആറുവരെ അപേക്ഷിക്കാം. അടുത്ത മാസത്തോടുകൂടി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡേറ്റ അനാലിസിസ് എന്ന കോഴ്സും നീലേശ്വരം കാമ്പസിൽ ആരംഭിക്കും. മഞ്ചേശ്വരം കാമ്പസിൽ ബാർ കൗൺസിൽ അംഗീകാരം ലഭിക്കുന്ന മുറക്ക് ഈ വർഷം തന്നെ എൽഎൽ.ബി കോഴ്സും ആരംഭിക്കും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, സിൻഡിക്കേറ്റ് അംഗം കെ. അശോകൻ, കാമ്പസ് ഡയറക്ടർ സി.സി. മണികണ്ഠൻ, ഡോ. റീജ, ഡോ.കെ. പ്രീതി, പി. അതുല്യ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story