Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:52 AM IST Updated On
date_range 5 Aug 2022 12:52 AM ISTനീലേശ്വരം ഇടത്തോട് റോഡ്: സി.പി.എം സമരത്തിലേക്ക്
text_fieldsbookmark_border
നീലേശ്വരം: നീലേശ്വരം-ഇടത്തോട് റോഡ്, മെക്കാഡം റോഡ് ടാറിങ് പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റി ആറിന് രാവിലെ കാഞ്ഞങ്ങാട് കെ.ആര്‍.എഫ്.ബി ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാന സര്‍ക്കാര്‍ 2018ല്‍ 42.10 കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉള്‍പ്പെടുത്തി അനുവദിച്ച റോഡിന്റെ പ്രവൃത്തി 2019ല്‍ തന്നെ ടെൻഡർ നടപടി പൂര്‍ത്തീകരിച്ച് കരാറുകാരനെ ഏല്‍പിച്ചു. കരാറുകാരന്റെ അനാസ്ഥ മൂലം നിര്‍മാണം ഇതുവരെയും പൂര്‍ത്തിയായില്ല. നീലേശ്വരം റെയില്‍വേ ഓവര്‍ ബ്രിഡ്ജ്മുതല്‍ 1.3 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നീലേശ്വരം താലൂക്കാശുപത്രിവരെയുള്ള സ്ഥലത്താണ് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തീകരിക്കേണ്ടത്. ഭൂമി - കെട്ടിട ഉടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തുക കിഫ്ബി റവന്യൂ വകുപ്പിന് നല്‍കി. ഭൂമി ഏറ്റെടുക്കാനുള്ള നടപടി ത്വരിതഗതിയില്‍ മുന്നോട്ട് പോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story