Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രവാസി കൂട്ടായ്മ...

പ്രവാസി കൂട്ടായ്മ കുടുംബസംഗമം

text_fields
bookmark_border
കാഞ്ഞങ്ങാട്: പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബസംഗമവും അനുമോദനവും നടന്നു. പുല്ലൂർ വണ്ണാർ വയലിലെ അഡ്വ. പി. കൃഷ്ണൻ നായർ സ്മാരക പരിസരത്ത് നടന്ന കുടുംബസംഗമം പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പുല്ലൂർ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് പവിത്രൻ നിട്ടൂർ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട പുല്ലൂർ പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരി പത്മനാഭൻ പടിഞ്ഞാറെ വീടിനെ അനുമോദിച്ചു. സൂറത്കൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ശ്രുതി സുകേഷ്, കണ്ണൂർ സർവകലാശാല ബി.എസ് സി ജ്യോഗ്രഫി ഒന്നാം റാങ്ക് നേടിയ ഇ. വിഷ്ണു, ബി.എ മ്യൂസിക് ഒന്നാം റാങ്ക് നേടിയ ഗ്രീഷ്മ എന്നിവരെ അനുമോദിച്ചു. ടി.വി. കരിയൻ, എം.വി. നാരായണൻ, ഡോ. സി. ബാലൻ, ഒല്ലൂർ പ്രവാസി കൂട്ടായ്മ രക്ഷാധികാരി ജനാർദനൻ പുല്ലൂർ, അനിൽ പുല്ലൂർ, സ്ഥാപക പ്രസിഡന്റ് കെ.വി. ദാമോദരൻ പുല്ലൂർ, സ്ഥാപക ട്രഷറർ ദാമോദരൻ ബേങ്കാട്ട്, വൈസ് പ്രസിഡന്റ് മനോജ് വരയില്ലം, അനിൽ പുളിക്കാൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story