Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാട്ടുപന്നി...

കാട്ടുപന്നി ചത്തതുകണ്ടാൽ വിവരം അറിയിക്കണം

text_fields
bookmark_border
കാസർകോട്: ആഫ്രിക്കന്‍ പന്നിപ്പനി വയനാട്ടില്‍ റിപ്പോർട്ട് ചെയ്തതിനാൽ ജില്ലയിൽ വനത്തിനടുത്തോ വനത്തിലോ കാട്ടുപന്നി ചത്തതായി കണ്ടാല്‍ വിവരം അറിയിക്കണം. റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍, കാഞ്ഞങ്ങാട് -8547602576, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍, കാസര്‍കോട് -8547602600. 'ഒരുവര്‍ഷം ഒരുലക്ഷം സംരംഭം': സബ്‌സിഡി മേളക്ക് തുടക്കം കാസർകോട്: ജില്ലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോണ്‍ ലൈസന്‍സ് സബ്സിഡിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ അവസരമൊരുങ്ങി. 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ആഗസ്റ്റ് 12 വരെ ജില്ല വ്യവസായ കേന്ദ്രം സംഘടിപ്പിക്കുന്ന ലോണ്‍ - ലൈസന്‍സ്-സബ്സിഡി മേളക്ക് എന്‍മകജെ ഗ്രാമപഞ്ചായത്തിലാണ് തുടക്കമായത്. എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് വഴി അനുവദിക്കുന്ന വ്യവസായ ലോണുകളുടെ അനുമതി പത്രം മേളയില്‍ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമത്ത് ജഹാനത് ഹംസര്‍ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്കുമാര്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍കുമാര്‍ സംസാരിച്ചു. എച്ച്. അമര്‍നാഥ് സ്വാഗതവും റിഥിക് രവി നന്ദിയും പറഞ്ഞു. ENMAKAJE LOAN SUBSIDI MELA.JPG എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ നടന്ന ലോണ്‍ ലൈസന്‍സ് സബ്സിഡി മേളയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര അനുമതി പത്രം കൈമാറുന്നു അറബിക് അധ്യാപക ഒഴിവ് ആലംപാടി: ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ അറബിക് ജൂനിയര്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 9.30ന്. ഫോണ്‍: 9562662130, 8075647375.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story