Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്വാതന്ത്ര്യദിനം...

സ്വാതന്ത്ര്യദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും

text_fields
bookmark_border
കാസർകോട്​: രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കുമെന്ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്. ആഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. ആഗസ്റ്റ് 15ന് രാവിലെ വിദ്യാനഗര്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരേഡില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിവാദ്യം സ്വീകരിക്കും. ജില്ല സായുധ പൊലീസ്, ആംഡ് റിസര്‍വ് പൊലീസ്, ലോക്കല്‍ പൊലീസ്, വനിത പൊലീസ്, എക്‌സൈസ്, സ്റ്റുഡന്റ് പൊലീസ്, എന്‍.സി.സി എന്നീ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാംസ്‌കാരിക പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. യോഗത്തില്‍ എ.ഡി.എം എ.കെ. രമേന്ദ്രന്‍, സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, ആര്‍.ഡി.ഒ അതുല്‍സ്വാമിനാഥന്‍, ഡിവൈ.എസ്.പി എ. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നെഹ്‌റു യുവകേന്ദ്ര യൂത്ത് കണ്‍വെന്‍ഷന്‍ കാസർകോട്: നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ യൂത്ത് കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കലും പുതിയ ക്ലബുകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കലും നടക്കും. അഞ്ച് ദിവസമായി ജില്ലയില്‍ നടന്നുവരുന്ന രജിസ്‌ട്രേഷന്‍ കാമ്പയിനിന്റെ സമാപന പരിപാടിയാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story