Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിവാഹ വീട്ടിൽ...

വിവാഹ വീട്ടിൽ കുട്ടിയുടെ മാല കവർന്നു; പ്രതി പിടിയിൽ

text_fields
bookmark_border
കാഞ്ഞങ്ങാട്: ചിത്താരിയിൽ വിവാഹ വീട്ടിൽനിന്ന് ആറുവയസ്സുകാരിയുടെ ഒന്നര പവന്റെ സ്വർണമാല കവർന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ചേറ്റുകുണ്ട് സ്വദേശി ഷഫീഖി (36) നെയാണ് പൊലീസ് പിടികൂടിയത്. വിവാഹത്തിന് ക്ഷണിക്കാതെ എത്തിയ പ്രതി ഭക്ഷണം കഴിച്ചശേഷം കവർച്ച നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ മണിക്കൂറുകൾക്കകമാണ് പ്രതിയെ പിടികൂടിയത്. കഴുത്തിലുണ്ടായിരുന്ന ഒരു മുക്കുമാലയും കവർന്നിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story