Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:10 AM IST Updated On
date_range 2 Aug 2022 12:10 AM ISTഎം.ഡി.എം.എയുമായി മൂന്നു പേർ പിടിയിൽ
text_fieldsbookmark_border
കാഞ്ഞങ്ങാട്: ക്ലീൻ കാസർകോട് ഓപറേഷൻ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശ പ്രകാരം നടന്ന പരിശോധനയിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിൽ. ചേറ്റുകുണ്ട്, ഉദുമ, ചെമ്മനാട് എന്നിവിടങ്ങളിൽനിന്നായി 20 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അജാനൂർ കൊളവയൽ സ്വദേശി നിസാമുദ്ദീൻ (32), തളങ്കര കുന്നിലെ മുഹമ്മദ് ഷമ്മാസ് (24), അണങ്കൂരിലെ അർഷാദ് (33) എന്നിവരെ അറസ്റ്റ് ചെയ്തു. ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ മേൽപറമ്പ ഇൻസ്‌പെക്ടർ ഉത്തംദാസ്, ബേക്കൽ ഇൻസ്‌പെക്ടർ യു.പി. വിപിൻ, ബേക്കൽ എസ്.ഐ. എം. രജനീഷ് എന്നിവരടങ്ങുന്ന സംഘം ഒരേസമയം നടത്തിയ ഓപറേഷനിലാണ് സംഘം കുടുങ്ങിയത്. ജൂനിയർ എസ്.ഐമാരായ ശരത്, കെ. സാലിം, സെബാസ്റ്റ്യൻ, പൊലീസുകാരായ സുധീർ ബാബു, സുരേഷ്, ഹരീഷ്, നികേഷ്, വിനീത്, ജ്യോതിഷ്, നിതിൻ, നിഷാന്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story