Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:10 AM IST Updated On
date_range 2 Aug 2022 12:10 AM ISTഎംബാങ്ക്മെൻറ് ഫ്ലൈ ഓവറിനെതിരെ യു.ഡി.എഫ് പ്രക്ഷോഭം
text_fieldsbookmark_border
എംബാങ്ക്മൻെറ് ഫ്ലൈ ഓവറിനെതിരെ യു.ഡി.എഫ് പ്രക്ഷോഭം നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴക്കുകുറുകെ നിർമിക്കുന്ന പാലത്തോടനുബന്ധിച്ച് മാർക്കറ്റ് ജങ്ഷനിൽ നിർമിക്കുന്ന എംബാങ്ക്മെന്റ് ഫ്ലൈ ഓവർ പദ്ധതിക്കെതിരെ നീലേശ്വരം മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി പ്രക്ഷോഭം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നടന്ന സമര പ്രഖ്യാപന കൺവെൻഷൻ എൻ.കെ.ബി.എം ഹാളിൽ സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ. ധരൻ അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞിക്കണ്ണൻ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, സി.എം.പി സെൻട്രൽ സെക്രട്ടേറിയറ്റ് അംഗം വി. കമ്മാരൻ, ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, യു.ഡി.എഫ് മണ്ഡലം കൺവീനർ എം.ടി.പി. കരീം, പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മ അസ്‍ലം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, സി.എം.പി ജില്ല സെക്രട്ടറി ടി.വി. ഉമേശൻ, മുസ്‍ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഇ.എം. കുട്ടി ഹാജി, ആർ.എസ്.പി നേതാവ് റിജോ ആനന്ദ്, റഫീഖ് കോട്ടപ്പുറം, അഡ്വ. നസീർ, പി. രാമചന്ദ്രൻ, എം. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story