Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 11:59 PM GMT Updated On
date_range 26 Jun 2022 11:59 PM GMTകേബിൾ കുഴി മൂടിയില്ല; രാജാ റോഡിന് സമീപം അപകടക്കുഴി
text_fieldsbookmark_border
നീലേശ്വരം: കേബിൾ സ്ഥാപിക്കാനായി കുഴിച്ച കുഴികൾ ബസ് സ്റ്റാൻഡിന് സമീപം രാജാ റോഡിന് സമീപം അപകട ഭീഷണി ഉയർത്തുന്നു. രാജാ റോഡ് കനറാ ബാങ്ക് വളവിലും മേൽപാലത്തിന് താഴെയുമാണ് കുഴികളുള്ളത്. ഇതുമൂലം കുഴിയിൽ മണ്ണിട്ട് വടികുത്തി വ്യാപാരികൾ അപകട മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വകാര്യ കമ്പനിയുടെ കേബിൾ വലിക്കാനാണ് കുഴി നിർമിച്ചത്. എന്നാൽ കേബിൾ സ്ഥാപിച്ച ശേഷം കുഴി ശരിക്കും മൂടാതെ കരാറുകാരൻ സ്ഥലംവിട്ടു. മഴ കൂടി എത്തിയതോടെ കുഴി നികത്തിയത് താഴ്ന്ന് പോകുകയായിരുന്നു. വാഹനങ്ങൾ കൂടുതൽ പോകുന്ന റോഡും വളവുമായതിനാൽ അപകട സാധ്യത കൂടുതലാണ്. രാജാസ് ഹൈസ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ നടന്നു പോകുന്ന വഴിയിലാണ് ഈ അപകടക്കുഴിയുള്ളത്. നിരവധി പേർ കുഴിയിൽ വീണതായി സമീപത്തെ വ്യാപാരികൾ പറഞ്ഞു. വ്യാപാരികൾ നഗരസഭ അധികൃതരെ അറിയിച്ചെങ്കിലും പരിഹാരം കാണാൻ തയാറായില്ലെന്ന ആക്ഷേപമുണ്ട്. റോഡിന് ചേർന്ന് തന്നെയാണ് കുഴികളുള്ളത്. നീലേശ്വരം മേൽപാലത്തിന്റെ താഴെയും കേബിൾ സ്ഥാപിക്കാൻ കുഴിച്ചത് മൂടാത്തതിനാൽ ചെത്ത് കല്ലിട്ട് മൂടിയിരിക്കുകയാണ്. എവിടെയും എത്താതെ റോഡ് വീതികൂട്ടൽ നാലു വർഷം മുമ്പ് രാജാ റോഡ് 14 മീറ്റർ വീതി കൂട്ടാൻ അളന്ന് തിട്ടപ്പെടുത്തിയിരുന്നുവെങ്കിലും തുടർ നടപടിയൊന്നുമായിട്ടില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിഞ്ഞ ആഴ്ചയും അധികൃതർ റോഡ് അളന്ന് മാർക്ക് ചെയ്തിരുന്നു. മഴക്കാലം വന്നതോടെ റോഡിൽ വെള്ളംകെട്ടി നിൽക്കുന്നതിനാൽ കാൽനടയാത്രയും ദുസ്സഹമായിരിക്കുകയാണ്. . പടം.. raja road cable kuzhi.jpg രാജാ റോഡരികിലെ കേബിൾ കുഴിയിൽ വ്യാപാരികൾ അപകട മുന്നറിയിപ്പ് നൽകിയപ്പോൾ
Next Story