Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:36 AM IST Updated On
date_range 26 Jun 2022 5:36 AM ISTറോഡ് ഉപരോധിച്ച് ടയറുകൾക്ക് തീയിട്ടു; ഡി.സി.സി പ്രസിഡൻറ് ഉൾപ്പെടെ അറസ്റ്റിൽ
text_fieldsbookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിൽ റോഡ് ഉപരോധിച്ച് തീയിട്ട നൂറോളം നേതാക്കൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ബസ് സ്റ്റാൻഡിന് മുൻവശം ഇരുഭാഗത്തെയും റോഡുകൾ കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുകയും ടയറുകൾ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തതിനാണ് കേസ്. ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ ഉൾപ്പെടെ 10 കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. വയനാട് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു റോഡ് ഉപരോധം. ഒരു മണിക്കൂറോളം നഗരത്തിൽ ഗതാഗതം താറുമാറായി. സമരക്കാരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story