Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:32 AM IST Updated On
date_range 25 Jun 2022 5:32 AM ISTകാടുവിട്ട് നാട്ടിൽ താമസമാക്കി മയിൽക്കൂട്ടങ്ങൾ
text_fieldsbookmark_border
കാഞ്ഞങ്ങാട്: പീലി വിടർത്തി ആടിയും വീട്ടുകാരോട് ചങ്ങാത്തത്തിലായും മയിൽക്കൂട്ടങ്ങൾ. തായന്നൂർ എണ്ണപ്പാറ പ്രദേശത്താണ് ഒരുകൂട്ടം മയിലുകൾ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്നത്. പകൽനേരങ്ങളിൽ വീടുകളുടെ മുറ്റത്തും പറമ്പിലും ചുറ്റിക്കറങ്ങും. വീട്ടുകാർ ഭക്ഷണംകാട്ടി വിളിച്ചാൽ ഓടിയെത്തും. പിന്നെ വളർത്തുമൃഗങ്ങളെപ്പോലെയായി പെരുമാറ്റം. കാട്ടിൽ നിന്നുമെത്തിയ അതിഥികൾ നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോൾ നാട്ടുകാർക്ക് കൗതുകവും അതിലുപരി സന്തോഷവും. രാത്രികാലങ്ങളിൽ വീടിന് മുകളിലാണ് ദേശീയ പക്ഷിയുടെ ഉറക്കം. മയിലുകൾ നാട്ടിലിറങ്ങുന്നത് കാണാറുണ്ടെങ്കിലും ഒരുപ്രദേശത്ത് സ്ഥിരമായി കഴിയുന്നത് അപൂർവം. പടം knhd peacock1, 2 എണ്ണപ്പാറയിൽ വീട്ടുമുറ്റത്ത് പീലിവിടർത്തിയ മയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story