Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:32 AM IST Updated On
date_range 25 Jun 2022 5:32 AM ISTലഹരിക്കെതിരെ പൊലീസും നാട്ടുകാരും കൈകോർക്കുന്നു
text_fieldsbookmark_border
കാഞ്ഞങ്ങാട്: നാടിനെ ലഹരി കവർന്നുകൊണ്ടിരിക്കെ ഈ മഹാവിപത്തിൽനിന്നും രക്ഷിക്കാൻ പൊലീസും ജനങ്ങളും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ----------------------------------നടക്കും. ലഹരിക്കെതിരെ കൂടെയുണ്ട് പരിപാടി ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അന്ന് കാഞ്ഞങ്ങാട് സബ് ഡിവിഷനിൽപെട്ട എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലെയും പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് കൂടെയുണ്ട് എന്ന പരിപാടി നടക്കും. ലഹരി ഉപയോഗിക്കില്ലെന്നും അതിനെ പ്രതിരോധിക്കുമെന്നും ഇത്തരം സാമൂഹിക വിരുദ്ധ നടപടി കണ്ടെത്തി നിയമത്തിനുമുന്നിൽ എത്തിക്കുമെന്നും പൊതുജനങ്ങൾ ശപഥം ചെയ്യും. ബസ് യാത്രക്കാർ, മറ്റു വാഹന യാത്രക്കാർ, കൽനടക്കാർ, കച്ചവടക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രാവിലെ ഒമ്പതുമണിക്ക് എക്സൈസ് വകുപ്പ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, കേന്ദ്ര സർവകലാശാല എൻ.എസ്.എസ് വളന്റിയർമാർ, വിദ്യാർഥികൾ, ലയൺസ് ക്ലബ് കാഞ്ഞങ്ങാട്, ഹോസ്ദുർഗ്, അജാനൂർ, റോട്ടറി ക്ലബ് മിഡ് ടൗൺ കാഞ്ഞങ്ങാട്, വിവിധ വ്യാപാരി വ്യവസായി സംഘടനകൾ, ബസ് ഉടമസ്ഥ സംഘം, ഓട്ടോറിക്ഷ തൊഴിലാളി സംഘടനകൾ, ഹോട്ടൽ റസ്റ്റാറന്റ് സംഘടന, കാഞ്ഞങ്ങാട് പ്രസ് ഫോറം നേതൃത്വത്തിൽ ദൃശ്യമാധ്യമ പ്രവർത്തകർ എന്നിവർ പൊലീസിനൊപ്പം ചേരും. കൂട്ടായ്മയിലെ മുഴുവൻ പേരും ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തശേഷം ഗ്രൂപ്പുകളായി തിരിച്ച് പൊതുജനങ്ങളെക്കൊണ്ട് ലഹരിക്കെതിരെ ശപഥമെടുപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story