Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:30 AM IST Updated On
date_range 25 Jun 2022 5:30 AM ISTമെഡിക്കല്‍ ക്യാമ്പ്
text_fieldsbookmark_border
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയുടെ മിഷന്‍ ഫോര്‍ ഹെല്‍ത്ത് ആൻഡ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി പെരിയ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ വിദ്യാർഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതിരീതി, യോഗ തുടങ്ങിയവ സംബന്ധിച്ച് ക്ലാസുകള്‍ നല്‍കി. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു വിദ്യാർഥികളുമായി സംവദിച്ചു. ആരോഗ്യമുള്ള ജനതയാണ് ഏതൊരു രാജ്യത്തിന്റെയും സമ്പത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയുടെ ആരോഗ്യ മേഖലയുടെ വികസനത്തിനാണ് സര്‍വകലാശാല മിഷന്‍ ഫോര്‍ ഹെല്‍ത്ത് ആൻഡ് ഡെവലപ്മെന്റ് പദ്ധതി നടപ്പാക്കുന്നതെന്നും വൈസ് ചാന്‍സലര്‍ വിശദീകരിച്ചു. പബ്ലിക്ക് ഹെല്‍ത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിന്‍, യോഗ എന്നീ പഠന വകുപ്പുകളും ആരവല്ലി സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആൻഡ് മെഡിക്കല്‍ സര്‍വിസസും സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളില്‍ ഇതുവരെ നാല് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. ആരതി ആര്‍. നായര്‍, അധ്യാപിക ഡോ. എലിസബത്ത് മാത്യൂസ് എന്നിവരും സര്‍വകലാശാല വിദ്യാർഥികളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story