Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:29 AM IST Updated On
date_range 25 Jun 2022 5:29 AM ISTകെ.എസ്.ഇ.ബി പുരപ്പുറ സൗരോർജ പ്ലാന്റ് ഇന്ന് നാടിനു സമർപ്പിക്കും
text_fieldsbookmark_border
കയ്യൂർ ചീമേനി പഞ്ചായത്തിലാണ് പ്ലാന്റ് സ്ഥാപിച്ചത് ചെറുവത്തൂർ: കയ്യൂർ-ചീമേനി പഞ്ചായത്തിൽ പുരപ്പുറ സോളാർ പ്ലാന്റ് ഒരുങ്ങി. പ്ലാന്റ് 25ന് വൈകുന്നേരം നാലിന് എം. രാജഗോപാലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കെ.എസ്.ഇ.ബി.യുടെ സൗരമോഡൽ പദ്ധതിയിലൂടെയാണ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ പുരപ്പുറ സൗരോർജ പ്ലാന്റ് സ്ഥാപിച്ചത്. പഞ്ചായത്തിനും പൊതുജനങ്ങൾക്കും ഗുണകരമാകുന്ന പദ്ധതിയാണിത്. കെ.എസ്.ഇ.ബി സൗര മോഡൽ ഒന്നിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. പൂർണമായും കെ.എസ്.ഇ.ബി.യുടെ ചെലവിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതാണ് സൗരോർജ മോഡൽ ഒന്ന്. സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം പഞ്ചായത്താണ് വിട്ടുകൊടുക്കുന്നത്. ഇതുവഴി പഞ്ചായത്തിന് സൗജന്യമായി വൈദ്യുതി ലഭിക്കും. പ്രതിദിനം 19.8 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണിത്. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിൽനിന്ന് 10 ശതമാനം വൈദ്യുതി പഞ്ചായത്ത് ഓഫിസിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഇതുവഴി പഞ്ചായത്തിന് ഇലക്ട്രിസിറ്റി ബില്ല് ഒഴിവാക്കാനാകും. ബാക്കിയുള്ള വൈദ്യുതി കെ.എസ്.ഇ.ബി. ഗ്രിഡിലൂടെ കടത്തിവിട്ട് പൊതുജനങ്ങൾക്ക് നൽകും. കൂടാതെ പഞ്ചായത്ത് കെട്ടിടത്തിലെ ചൂട് കുറക്കാനും സോളാർ പ്ലാന്റ് കൊണ്ട് സാധിക്കും. 25 വർഷത്തേക്കാണ് കരാർ. കെ.എസ്.ഇ.ബി.ക്കുവേണ്ടി ടാറ്റാ പവർ ആണ് പ്ലാന്റിന്റെ നിർമാണം പൂർത്തീകരിച്ചത്. ഊർജ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ കാലത്ത് ഏറെ പ്രയോജനപ്രദമാണ് ഇത്തരത്തിലുള്ള പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story