Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകരിയർ ഗൈഡൻസ്

കരിയർ ഗൈഡൻസ്

text_fields
bookmark_border
നീലേശ്വരം: സുന്നീ സ്റ്റുഡന്റ് ഫെഡറേഷൻ കോട്ടപ്പുറം യൂനിറ്റ് ഡ്രീംപാത്ത് - സ്റ്റുഡന്റ് കൗൺസിൽ പ്രോഗ്രാം കോട്ടപ്പുറം സ്കൂളിൽ നടത്തി. എസ്.എസ്.എൽ.സി പൂർത്തിയായവർക്ക് തുടർപഠനങ്ങളിൽ വ്യക്തമായ ദിശാബോധം നൽകുക, നിലവിൽ പത്താംതരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഡ്രീംപാത്ത് പരിപാടിയിൽ 100ഓളം വിദ്യാർഥികൾ പങ്കെടുത്തു. പ്രശസ്ത കരിയർ വിദഗ്ധൻ ഇർഫാദ് മായിപ്പാടി ക്ലാസിന് നേതൃത്വം നൽകി. നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഹമീദ് സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഹയർസെക്കൻഡറി പ്രിൻസിപ്പാൾ കെ. നിഷ ഉപഹാരം വിതരണം ചെയ്തു. ടി.പി. മഹ്മൂദ് ഹാജി സ്മാരക അവാർഡ് സ്കൂൾ പ്രധാനാധ്യാപകൻ ചന്ദ്രശേഖരൻ മാസ്റ്റർ വിതരണം നടത്തി. ശരീഫ് നായന്മാർമൂല, മമ്മു കോട്ടപ്പുറം, അസ്‌ലം മാസ്റ്റർ, മുനവിർ നിസാമി , ജബീർ സഖാഫി, നാസർ തലക്കൽ, ഫാറൂഖ് കോട്ടയിൽ എന്നിവർ സംസാരിച്ചു. പടം: nlr career gudiance സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ കോട്ടപ്പുറം സ്കൂളിൽ നടത്തിയ ഇർഫാദ് മായിപ്പാടി ക്ലാസെടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story