Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:30 AM IST Updated On
date_range 24 Jun 2022 5:30 AM ISTകണ്ടൽ കാടുകളുടെ സംരക്ഷണ ശിൽപശാല നടത്തി
text_fieldsbookmark_border
കാസർകോട്: റീബിൽഡ് കേരളയുടെ ഭാഗമായി കണ്ടൽക്കാടുകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് കേരള വനം വന്യജീവി വകുപ്പും, കേരള വന ഗവേഷണ സ്ഥാപനം പീച്ചിയും കാസർകോട് നഗരസഭയും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാലയിൽ കേരള വനഗവേഷണ സ്ഥാപനത്തിലെ ഡോ. എസ്. സന്ദീപ്, ഡോ. എ.വി. രഘു എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. തീരദേശ പരിപാലന നിയമങ്ങൾ സംബന്ധിച്ച് കോസ്റ്റൽ സോൺ അതോറിറ്റി മുൻ മെമ്പർ സെക്രട്ടറി ഡോ. കെ.കെ. രാമചന്ദ്രൻ ശിൽപശാലയിൽ പങ്കെടുത്തവരുമായി സംവാദം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൻ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ രജനി. ആർ, ഹരിത കേരളമിഷൻ കോഓഡിനേറ്റർ എം.പി. സുബ്രണ്യൻ, നഗരസഭാ സെക്രട്ടറി എസ്. ബിജു, ഡോ. സന്ദീപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story