Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:30 AM IST Updated On
date_range 24 Jun 2022 5:30 AM ISTഅഡീ. ഡിവിഷനൽ റെയിൽവേ മാനേജർ നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു
text_fieldsbookmark_border
update നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി അഡീഷനൽ റെയിൽവേ ഡിവിഷനൽ മാനേജർ സക്കീർ ഹുസൈൻ സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ റോഡ് പാർക്കിങ് നവീകരണം, ഗാന്ധി പ്രതിമ, മ്യൂറൽ പെയിന്റിങ്, പ്ലാറ്റ് ഫോമിലെ പ്രവൃത്തികൾ എന്നിവ അദ്ദേഹം നേരിട്ടുകണ്ടു. റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് പാർക്കിങ് സൗകര്യം ഒരുക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് സ്വീകരിക്കാനെത്തിയ എൻ.ആർ.ഡി.സി ഭാരവാഹികളെ അദ്ദേഹം അറിയിച്ചു. രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിക്കുക, നടപ്പാലം മുഴുവൻ ടൈൽസ് നിരത്തുക, സി.സി.ടി.വി സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി. റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എൻ. ആർ.ഡി.സി മുഖ്യ രക്ഷാധികാരി പി. മനോജ്‌കുമാർ, സെക്രട്ടറി എൻ. സദാശിവൻ, വൈസ് പ്രസിഡന്റ് സി.എം. സുരേഷ്‌കുമാർ, ജോ. സെക്രട്ടറി നജീബ് കാരയിൽ, ട്രഷറർ എം. ബാലകൃഷ്ണൻ, പി.യു. ചന്ദ്രശേഖരൻ, ബാബുരാജ്, കൗസല്യ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചീഫ് സ്റ്റേഷൻ മാനേജർ എം. ജയരാജ് മേനോൻ, കമേർഷ്യൽ സൂപ്പർവൈസർ സുനിൽ കുമാർ എന്നിവരും സന്നിഹിതരായിരുന്നു. പടം: nlr railway station2 അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ സക്കീർ ഹുസൈൻ നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story