Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലാഭവിഹിതം വാഗ്ദാനം...

ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണംതട്ടി; അഞ്ചുപേർക്കെതിരെ കേസ്

text_fields
bookmark_border
കാഞ്ഞങ്ങാട്: ബിസിനസിൽ പങ്കാളികളാക്കി ഉയർന്ന ലാഭവിഹിതം നൽകാമെന്നുപറഞ്ഞ് ഏഴാംമൈൽ സ്വദേശിയിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിൽ അഞ്ചു പേർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. പോർക്കളം തോണിക്കൽ ഹൗസിൽ പി. റംഷീദിന്റെ പരാതിയിലാണ് കേസ്. പാലക്കാട് സ്വദേശികളായ വിഷ്ണു, സന്ദീപ്, പ്രവീൺ, മലപ്പുറത്തെ രോഹൻ, തിരുവനന്തപുരം സ്വദേശി ആദർശ് എന്നിവർക്കെതിരെയാണ് കേസ്. സിവിറ്റാസ് ലേണിങ് ഇൻറർനാഷനൽ പ്രൈവറ്റ് കമ്പനി എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 2020 ജൂ​ലൈ മുതൽ റംഷീദും സുഹൃത്തുക്കളും പണം നിക്ഷേപിച്ചിരുന്നു. എന്നാൽ, ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. 83,0000 രൂപയും ലാഭവിഹിതവുമാണ് ഇവർക്ക് ലഭിക്കാനുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story