Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 12:01 AM GMT Updated On
date_range 23 Jun 2022 12:01 AM GMTസ്പോര്‍ട്സ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
text_fieldsbookmark_border
കാസർകോട്: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ കരിന്തളത്ത് ആരംഭിക്കുന്ന ഏകലവ്യ സ്പോര്‍ട്സ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പട്ടികവര്‍ഗ വിദ്യാർഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍സ് നടത്തും. ആറാം ക്ലാസിലേക്ക് വിജയിച്ച, സ്പോര്‍ട്സില്‍ മികവ് തെളിയിക്കുന്ന 30 വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. ആറാം ക്ലാസ് മുതല്‍ സി.ബി.എസ്.ഇ സിലബസിലായിരിക്കും പഠനം. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാർഥികളെയും പരിഗണിക്കും. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികള്‍ക്ക് 12ാം ക്ലാസ് വരെ സ്ഥാപനത്തില്‍ തുടരാം. സിലബസ് പ്രകാരമുള്ള പഠനത്തിനു പുറമെ അത് ലറ്റിക്സ്, വിവിധ ഗെയിംസ് എന്നിവയില്‍ ശാസ്ത്രീയ പരിശീലനവും ലഭിക്കും. പരവനടുക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂണ്‍ 24ന് രാവിലെ ഒമ്പതു മുതല്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തും. പട്ടികവര്‍ഗക്കാരാണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍-ജില്ല-സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍: 0467-2960111. അധ്യാപക ഒഴിവ് കാസർകോട്: പെരിയ പോളിടെക്നിക് കോളജില്‍ ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ എൻജിനീയറിങ് ബ്രാഞ്ചുകളില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 28, 29, 30 തീയതികളില്‍ രാവിലെ 10ന് നടക്കും. 28ന് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗങ്ങള്‍ക്കും 29ന് സിവില്‍ എൻജിനീയറിങ്ങിനും 30ന് കമ്പ്യൂട്ടര്‍ എൻജിനീയറിങ്, ഇലക്ട്രിക്കല്‍ എൻജിനീയറിങ് വിഭാഗങ്ങള്‍ക്കും. ഫോണ്‍: 0467-2234020, 9895821696. പട്ടികവര്‍ഗ പ്രമോട്ടര്‍ കാസർകോട്: ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസിന്റെ പരിധിയിൽപെടുന്ന മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ പട്ടികവർഗ പ്രമോട്ടറെ നിയമിക്കുന്നതിന് പട്ടികവർഗ വിഭാഗത്തിൽപെട്ട യുവതീയുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച ജൂണ്‍ 27ന് രാവിലെ 11ന്. ഫോണ്‍: 04994-255466.
Next Story