Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:30 AM IST Updated On
date_range 23 Jun 2022 5:30 AM ISTചക്ക മാഹാത്മ്യവുമായി ചക്ക മഹോത്സവം
text_fieldsbookmark_border
കുമ്പള: ചക്കയുടെ മഹത്ത്വം വിളിച്ചോതി കുമ്പളയിൽ ചക്ക മഹോത്സവം. കുമ്പള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തിൽ പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ചക്കമഹോത്സവം വിവിധ ചക്കവിഭവങ്ങളാൽ സമൃദ്ധമായി. പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റുകൾ ചേർന്ന് 150 ഓളം വിഭവങ്ങളാണ് ചക്ക മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയത്. ചക്കക്കറിയിൽ തുടങ്ങി പായസം, വിവിധതരം പപ്പടം, ഇലയട ഉൾപ്പെടെയുള്ള ചക്കയപ്പങ്ങൾ, ചക്ക ഹൽവ, ജ്യൂസ് തുടങ്ങിയ വിഭവങ്ങൾ ചക്ക മഹോത്സവത്തിൽ സ്ഥാനംപിടിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യുസുഫ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൻ കദീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സബൂറ, നസീമ ഖാലിദ്, പഞ്ചായത്ത് അംഗങ്ങളായ വിദ്യാപൈ, പുഷ്പലത, പ്രേമാവതി, വിവേക്, കൃഷി ഓഫിസർ ബിന്ദു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മാത്യു, ക്ലർക്ക് അശോകൻ, ബ്ലോക്ക് കോഓഡിനേറ്റർ ഭവ്യ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: കുടുംബശ്രീ സി.ഡി.എസ്. ഒരുക്കിയ ചക്കമഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസഫ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story