Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകര്‍ഷകസഭകളും ഞാറ്റുവേല...

കര്‍ഷകസഭകളും ഞാറ്റുവേല ചന്തകളും ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കാസർകോട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ കാര്‍ഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തല്‍ എന്ന പദ്ധതിയുടെ കീഴില്‍ കര്‍ഷകസഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കുന്നതിന്റെ ജില്ലതല ഉദ്ഘാടനം മഞ്ചേശ്വരം വോര്‍ക്കാടി കൃഷിഭവനില്‍ കുരുമുളക്‌ തൈ നട്ടു എ.കെ.എം അഷ്‌റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഭാരതി അധ്യക്ഷത വഹിച്ചു. ആത്മ പ്രോജക്ട് ഡയറക്ടര്‍ ടി. സുശീല പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍മാരായ കമലാക്ഷി, നാരായണ നായ്ക്ക്, കാസർകോട് , മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ മൊയ്തീന്‍കുഞ്ഞി, എം. എല്‍. അശ്വനി, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ്, ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജ്കുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഖമറുന്നീസ, ലത്തീഫ്, പത്മാവതി, സി.എ. അബ്ദുൽമജീദ്, സീത, ഉമ്മര്‍, ഇബ്രാഹിം, ഗീത ഭാസ്‌കര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി പി. ജോണ്‍, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ കെ.പി. സലീനാമ്മ, മഞ്ചേശ്വരം കൃഷിഅസി. ഡയറക്ടര്‍ പി.വി. ആര്‍ജ്ജിത, ഡോ. ശശികാന്ത് എന്നിവര്‍ പങ്കെടുത്തു. വോര്‍ക്കാടി കൃഷി ഓഫിസര്‍ ഡോ. വന്ദന ജി.പൈ നന്ദി പറഞ്ഞു. PHOTO കര്‍ഷകസഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കുന്നതിന്റെ ജില്ല തല ഉദ്ഘാടനം മഞ്ചേശ്വരം വോര്‍ക്കാടി കൃഷിഭവനില്‍ കുരുമുളക്‌തൈ നട്ട് എ.കെ.എം. അഷ്‌റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story