Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവായനയുമായി ചങ്ങാത്തം...

വായനയുമായി ചങ്ങാത്തം കൂടാൻ ഗ്രന്ഥശാലയിൽ കുരുന്നുകളെത്തി

text_fields
bookmark_border
തൃക്കരിപ്പൂർ: അക്ഷരലോകത്തിലെ പുതിയ കൃതികൾ പരിചയപ്പെടാനും വായിക്കാനുമായി കുരുന്നുകൾ ഗ്രന്ഥശാല സന്ദർശിച്ചു. മൈത്താണി ഗവ.എൽ.പി സ്കൂളിലെ കുട്ടികളാണ് ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാലയിലെത്തിയത്. ബാലസാഹിത്യ കൃതികൾ, കുട്ടിക്കഥകൾ, കവിതകൾ, നോവലുകൾ, കഥകൾ, ജീവചരിത്രക്കുറിപ്പ്, ആത്മകഥ, സഞ്ചാരസാഹിത്യം എന്നിങ്ങനെ വ്യത്യസ്ത സ്വഭാവത്തിലുള്ള പുസ്തകങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ കുട്ടികളെ വഴിനടത്തി. ചടങ്ങിൽ ലൈബ്രേറിയൻ ടി. ബീന, പ്രധാനാധ്യാപിക സൗദാമിനി, കെ. ഷീജ, സക്കീന, സരിത എന്നിവർ നേതൃത്വം നൽകി. പടം tkp vayanasala.jpg മൈത്താണി ഗവ. എൽ.പി സ്കൂൾ കുട്ടികൾ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാലയിലെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story