Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:29 AM IST Updated On
date_range 23 Jun 2022 5:29 AM ISTഗ്രന്ഥാലയത്തിലെത്തിയപ്പോൾ കുട്ടികൾക്ക് ആവേശം
text_fieldsbookmark_border
ചെറുവത്തൂർ: വലുതും ചെറുതുമായ ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ഗ്രന്ഥാലയത്തിലെത്തിയപ്പോൾ കുട്ടികൾക്ക് വായിക്കാൻ പുതു ആവേശം. വായനവാരാചരണ ഭാഗമായി ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി സ്കൂളിലെ കുട്ടികളാണ് കാലിക്കടവ് രമ്യ ഫൈൻ ആർട്സ് ഗ്രന്ഥാലയത്തിൽ എത്തിയത്. കുട്ടികളെ ഗ്രന്ഥാലയം അധികൃതർ സ്വീകരിച്ചു. ലൈബ്രറി കൗൺസിൽ അംഗം എം.പി. ശ്രീമണി ഉദ്ഘാടനം ചെയ്തു. എം.കെ. രാജശേഖരൻ അധ്യക്ഷത വഹിച്ചു. കെ. പ്രഭാകരൻ, അനഘ ശ്രീനിവാസൻ, എൻ. രവീന്ദ്രൻ, സി.എം. മീനാകുമാരി എന്നിവർ സംസാരിച്ചു. പടം :ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി സ്കൂളിലെ കുട്ടികൾ കാലിക്കടവ് രമ്യ ഫൈൻ ആർട്സ് ഗ്രന്ഥാലയം സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
